- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
മുടി കൊഴിച്ചിൽ തടയാം,സിംപിൾ ടിപ്സ്

പെൺകുട്ടികൾക്കു മുടിയോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്.
നീണ്ടിടതൂർന്ന മുടി വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുടികൊഴിച്ചിൽ തടയാൻ മാത്രം പലർക്കും സധിക്കാറില്ല. കരുത്തുറ്റ മുടിയ്ക്കായി ആദ്യം ചെയ്യേണ്ടത് മുടി കൊഴിച്ചിൽ തടയലാണ്. യാതൊരു ചിലവുകളുമില്ലാതെ മുടി കൊഴിച്ചിൽ തടയാനുള്ള എട്ടു മാർഗങ്ങളാണ് ഇവിടെ പറയുന്നത്.
ചൂടെണ്ണ കൊണ്ടൊരു ഉഗ്രൻ മസാജ്
മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ മാർഗമാണ് ചൂടെണ്ണ കൊണ്ടുള്ള മസാജ്. ചെറുതായി ചൂടാക്കിയ വെളിചെണ്ണയോ ഒലിവെണ്ണയോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപസമയത്തേക്കു കെട്ടിവയ്ക്കാം. ശേഷം ഒരുമണിക്കൂർ സമയം എണ്ണ തേച്ചുപിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുടി തുവർത്തുമ്പോൾ ശ്രദ്ധിക്കാം
നനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപോകും. അതിനാൽ കുളി കഴിഞ്ഞാലുടൻ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ടവൽ വച്ച് മൃദുവായി വേണം നനവു കളയാൻ. അല്ലാത്തപക്ഷം മുടി പെട്ടന്നു പൊട്ടുകയും കൊഴിയുകയും ചെയ്യും. ഡ്രയർ ഉപയോഗിച്ച് മുടിയുണക്കുന്നതു ശീലമാക്കുന്നവരിലും മുടി കൊഴിച്ചിൽ വർധിക്കും.
ചീപ്പിലും കാര്യമുണ്ട്
മുടി ചീവുകയല്ലേ വേണ്ടൂ ചീപ്പ് ഏതായാലെന്താ എന്നു കരുതല്ലേ. മുടി കൊഴിച്ചിലിൽ ചീപ്പിനും പ്രധാന പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.
ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല
ശരീര സംരക്ഷണത്തിന് മാത്രമല്ല മുടിയെ പരിചരിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിക്കാം. ചൂടാറിയതിനു ശേഷം തലയിൽ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.
കണ്ടീഷനിംഗ് അത്യാവശ്യം
മുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്.
ഡയറ്റും പണി തരും
മെലിഞ്ഞു സുന്ദരിയാകുവാൻ ഡയറ്റ് ചെയ്യുമ്പോൾ മുടിയെക്കുറിച്ചു മറക്കല്ലേ. വണ്ണം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുംതോറും നിങ്ങളുെട മുടി കൊഴിച്ചിൽ വർധിക്കുകയേയുള്ളു. ആരോഗ്യകവും പോഷകവുമായ ഭക്ഷണം ലഭിച്ചാൽ മാത്രമേ മുടിയും തഴച്ചു വളരൂ.
ജീവിതരീതിയും മാറ്റാം
മാനസിക സമ്മർദ്ദം നാൾക്കുനാൾ വർധിക്കുന്ന ജീവിതരീതിയാണോ നിങ്ങളുടേത്. എന്നാൽ സംശയിക്കേണ്ട മുടി കൊഴിച്ചിൽ കൂടുകയേയുള്ളു. മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. സന്തോഷവും സമാധാനപൂർണവുമായൊരു ജീവിതശൈലി നയിച്ചു നോക്കൂ മുടികൊഴിച്ചിൽ പമ്പ കടക്കുന്നതു കാണാം.
Image courtesy : cbu01.alicdn.com , rapid-weight-loss.net ,