- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 2 years ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 2 years ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 2 years ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 2 years ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 2 years ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 2 years ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 2 years ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 2 years ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 2 years ago
- യാങ്കീPosted 2 years ago
മുഖക്കുരുവാണോ പ്രശ്നം. പരിഹാരം വീട്ടില്‍ തന്നെയുണ്ട്

മുഖക്കുരു ഉണ്ടാക്കുന്ന തലവേദന കുറച്ചൊന്നുമല്ല.
എങ്ങനെയെങ്കിലും സുന്ദരിയായി നടക്കമെന്നു ഓര്ക്കുന്പോഴാകും എല്ലാ സ്വപ്നങ്ങളും തകര്‍ത്തുകൊണ്ട് അവനിങ്ങനെ മുഖത്തു തെളിഞ്ഞു വരുന്നത്. തിര്ന്നില്ലെ എല്ലാ സന്തോഷവും. പിന്നെ പതിയെ കയ്യികൊണ്ട് തട്ടിയും തലോടിയും ആകെ കുളമാക്കും.
അതുമാത്രമല്ല മുഖക്കുരുവിന്റെ കറുത്ത പാടുപോകാന്‍ മാസങ്ങള്‍ വേണം. ഇതിനിടയില്‍ ചേട്ടന്റെ കല്യാണം, കുട്ടുകാരിയുടെ കല്യാണം പിന്നെ കുടുംബത്തിലെ ഒത്തു ചേരലുകള്‍. കാണുന്നവര്‍ക്കെല്ലാം ചോദിക്കാന്‍ ഒന്നു മാത്രം ശ്ശോ എന്താ ഈ മുഖം ഇങ്ങനെ. ഇതു കേള്ക്കുന്പോഴെ ദേഷ്യം ഇരച്ചു വരും. എന്നാല്‍ ഇനി വിഷമിക്കേണ്ട നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട് ഇതിനു പരിഹാരം.
തക്കാളി നീരും ചെറുനാരങ്ങ നീരും സമം ചേര്‍ത്തു മുഖത്ത പുരട്ടുക.
ഓറഞ്ചിന്റെ നീര് മുഖക്കുരുവില്‍ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയുക.
തേനില്‍ തക്കാളി നീരു ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടുന്നതു മികച്ച ഫലം നല്‍കും.
വെള്ളരിയുടെ നീര് മുഖക്കുരവില് പുരട്ടുക.
പഴുത്ത പപ്പായ മുഖക്കുരുവില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.
Image courtesy : media.vietq.vn , i.ytimg.com , netdna-cdn.com