Don't miss

 മസിൽ കൂട്ടാനുള്ള സിമ്പിൾ  പവർഫുൾ  വഴികൾ

By on April 12, 2016

മസിൽ എന്നത് ആണത്തത്തിന്റേയും പൗരുഷത്തിന്റേയും ലക്ഷണമായാണ്

പലരും കരുതുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇന്നത്തെ ചെറുപ്പക്കാരൊക്കെ എത്ര കഷ്ടപ്പെട്ടായാലും മസിൽ പെരുപ്പിക്കാനുള്ള ഓട്ടത്തിലായിരിക്കും. മസിൽ വർദ്ധിപ്പിക്കുന്നത് ഇന്ന് ആരോഗ്യത്തിന്റേയും അഴകിന്റേയും ലക്ഷണങ്ങളിൽ പ്രധാനമാണ്. മസിലുകൾ ക്കായി ചില വഴികൾ  എന്നാൽ  വിചാരിയ്ക്കുന്ന തരത്തിൽ  മസിൽ അങ്ങോട്ട് വരുന്നില്ലെന്ന് പരാതിപ്പെടുന്നരും ഒട്ടും കുറവല്ല. ജിമ്മിലും മറ്റുമായി വ്യായാമങ്ങളും അതും ഇതും ചെയ്ത് സമയവും ആരോഗ്യവും കളഞ്ഞത് മിച്ചം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നാൽ  ഇനി മുതൽ ഭക്ഷണ കാര്യത്തിൽ അല്പം ശ്രദ്ധ വെച്ചാൽ മതി. എന്തൊക്കെ ഭക്ഷണമാണ് മസിൽ  പെരുപ്പിക്കാന്‍ കഴിയ്‌ക്കേണ്ടതെന്നു നോക്കിയാൽ മതി. 
ബീഫ് കഴിയ്ക്കാം ബീഫ് നിരോധനമാണെങ്കിലും ബീഫ് കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിൻ  ബി തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ  ഇത് പലപ്പോഴും മസിൽ  വളച്ച പ്രോത്സാഹിപ്പിക്കുന്നു.

എല്ലില്ലാത്ത ചിക്കൻ  
ചിക്കൻ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ . എന്നാൽ എല്ലില്ലാത്ത ചിക്കന്‍ കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം ക്രമീകരിക്കാനും സഹായിക്കുന്നു.

food for body

മുട്ട

മുട്ട കഴിയ്ക്കുന്നത് കൊഴുപ്പു വർ ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ  മുട്ടയിൽ വിറ്റാമിൻ  ഡിയും അമിനോ ആസിഡും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാൽ  ആരോഗ്യത്തോടൊപ്പം തന്നെ മസിലിനേയും സഹായിക്കുന്നു.

മത്സ്യം

മത്സ്യം കഴിയ്ക്കുന്നതും പുരുഷ കേസരികൾക്ക്  മസിൽ പെരുപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. ഇതിനു കാരണമാകട്ടെ ഒമേഗ 3 ഫാറ്റി ആസിഡ് ധാരളം അടങ്ങിയിട്ടുണ്ടെന്നതും.
 

Leave a Reply

Your email address will not be published. Required fields are marked *