Don't miss

മഷ്‌റൂം സൂപ്പ് തയ്യാറാക്കാം

By on April 11, 2016

പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് സൂപ്പ്.

ഇതുപോലെ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം. കൂണ്‍, കുരുമുളക് എന്നിവ ഉപയോഗിച്ച് മഷ്‌റൂം പെപ്പര്‍ സൂപ്പ് ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

ആവശ്യമുള്ള സാധനങ്ങൾ 

  • മഷ്‌റൂം ചെറുതായി അരിഞ്ഞത്-200 ഗ്രാം
  • തക്കാളി-2
  • ചെറിയുള്ളി-8
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
  • ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍ 
  • കുരുമുളകുപൊടി-1 ടീസ്പൂണ്‍
  • വെള്ളം-2 കപ്പ് 
  • ഉപ്പ് മല്ലിയില കറിവേപ്പില ആവശ്യത്തിന് 

തയ്യാറാക്കുന്ന്വിധം 

ബട്ടര്‍ ഒരു പാനില്‍ ചൂടാക്കി ഇതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞതു ചേര്‍ത്തിളക്കുക. ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, പുതിനയില, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്കു തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക. എല്ലാം വെന്തുടഞ്ഞു പാകമാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കാം.
 

Leave a Reply

Your email address will not be published. Required fields are marked *