- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
മുടി തിളങ്ങാന്‍ ആവണക്കെണ്ണയും തേനും

പരസ്യങ്ങളിലും മറ്റും മോഡലുകളുടേയും സിനിമാ
താരങ്ങളുടേയും മുടിയുടെ തിളക്കം കണ്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാല്‍ എന്തുകൊണ്ട് തിളങ്ങുന്ന മുടി നിങ്ങള്‍ക്കും സ്വന്തമാക്കിക്കൂടാ എന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?
എന്നാല്‍ അതിനായി ചില എളുപ്പവഴികള്‍ ഉണ്ട്. ആവണക്കെണ്ണയും തേനുമാണ് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. എങ്ങനെ ആവണക്കെണ്ണയും തേനും ഉപയോഗിച്ച് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം.
ആവണക്കെണ്ണയും തേനും തലയില്‍ തേച്ചാല്‍ മുടിയ്ക്ക് തിളക്കം ലഭിയ്ക്കില്ല. അതിനായി ആദ്യം ഇവ ഉപയോഗിക്കേണ്ട രീതിയുണ്ട്. അതെങ്ങനെയെന്ന് നോക്കാം.
ആവണക്കെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍ എടുത്ത് അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍ മിക്സ് ചെയ്യുക. ഇത് രണ്ടും നന്നായി യോജിപ്പിക്കുക.
പേസ്റ്റ് പോലാക്കിയ ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിപ്പോകുന്ന തരത്തില്‍ വരെ ഇത് ഉപയോഗിച്ച് മസ്സാജ് ചെയ്യണം.
ഇരുപത് മിനിട്ടിനു ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയുക. ഉണങ്ങിയതിനു ശേഷം ശ്രദ്ധിച്ചാല്‍ മുടിയില്‍ വന്ന വ്യത്യാസം മനസ്സിലാകും
മുടിയ്ക്ക് നല്ല ബലം നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ഈ മിശ്രിതത്തിന്റെ പങ്ക് വളരെ വലുതാണ്.
മുടിയുടെ അറ്റം പിളരുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും പ്രശ്നമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ മുടിയുടെ അറ്റം പിളരാതിരിയ്ക്കാനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ല ഔഷധമാണ് ആവണക്കെണ്ണയും തേനും.
മുടി വരണ്ടതാകുന്നതാണ് പലപ്പോും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ വരള്‍ച്ച ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു. എന്നാല്‍ നമ്മളെടുക്കുന്ന തേനിന്റെ അളവ് അല്പം വര്‍ദ്ധിച്ചാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്നതാണ് കാര്യം.
Image courtesy : 2.bp.blogspot.com , cdn2.stylecraze.com , pad1.whstatic.com ,