Don't miss

ഭക്ഷണത്തിലെ മായം കണ്ടു പിടിയ്ക്കാം എളുപ്പത്തില്‍

By on May 13, 2016

നമ്മള്‍ കഴിയ്ക്കുന്ന ഓരോ ഭക്ഷണത്തിലും

ആരോഗ്യത്തേക്കാള്‍ കൂടുതല്‍ അനാരോഗ്യമാണെന്നതാണ് സത്യം. ഇതിന്റെ അനന്തര ഫലമാണ് നമ്മുടെ ശരീരത്തില്‍ രോഗങ്ങള്‍ കൂടുന്ന അവസ്ഥ. ഇന്ന് നാം കഴിയ്ക്കുന്ന ഓരോ ഭക്ഷണത്തിലും എത്രത്തോളം മായം കലര്‍ന്നിട്ടുണ്ടെന്നത് അത് ചേര്‍ക്കുന്നവര്‍ക്കു പോലും അറിയില്ല.

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ചില വഴികളുണ്ട്. അതിനായ് അധികമൊന്നും കഷ്ടപ്പെടണ്ട. ഇതൊക്കെ നമുക്ക് തന്നെ കണ്ടു പിടിയ്ക്കാവുന്നതേ ഉള്ളൂ. അതെങ്ങനെയെന്ന് നോക്കാം.

തേയില ഒരു വെള്ളക്കടലാസില്‍ വിതറിയിടുക. അല്‍പസമയത്തിനു ശേഷം പരിശോധിച്ചാല്‍ കടലാസില്‍ വന്‍തോതില്‍ മഞ്ഞ, പിങ്ക്, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേയിലയിലെ മായം നമുക്ക് തിരിച്ചറിയാം.

കാപ്പിയില്‍ പുളിങ്കുരുവാണ് സാധാരണയായി പൊടിച്ചു ചേര്‍ക്കാറുള്ളത്. ഇത് തിരിച്ചറിയുന്നതിനു വേണ്ടി ഒരു ടിഷ്യൂ പേപ്പറില്‍ അല്‍പ്പം കാപ്പിപ്പൊടി വിതറി അതിനു മുകളില്‍ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി തളിക്കുക. കാപ്പിപ്പൊടിയുടെ ചുറഅറും നിറം മാറ്റം ഉണ്ടായാല്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

cfe pwdr

പഞ്ചസാരയില്‍ സാധാരണയായി ചേര്‍ക്കുന്നത് അലക്കുകാരമാണ്. പഞ്ചസാര ലായനിയില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ അത് നീലനിറമാകുമെങ്കില്‍ അതില്‍ മായമുണ്ടെന്ന് വ്യക്തമാവും.

കുത്തരിയ്ക്ക് നിറം നല്‍കാന്‍ അതില്‍ കാവി മുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അരി കഴുകുമ്പോള്‍ തന്നെ നിറം ഇളകിവരുന്നു.

ഗോതമ്പ്  പൊടിയില്‍ പൂപ്പലാണ് ചേര്‍ക്കുന്നത്. ഇത് മനസ്സിലാക്കാന്‍ ഗോതമ്പു പൊടി അല്‍പമെടുത്ത് വെള്ളത്തില്‍ കലക്കിയാല്‍ മതി. ഗോതമ്പ്  വെള്ളത്തിനു താഴെയും പൂപ്പല്‍ മുകളിലുമായി തെളിഞ്ഞു കാണാം.

godamb pwdr

ഗോതമ്പ്  പൊടി, ചോളപ്പൊടി എന്നിവയാണ് ഏറ്റവും അധികമായി മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചാല്‍ നീലനിറം കാണുന്നുണ്ടെങ്കില്‍ മായം ചേര്‍ന്നതായി കണക്കാക്കാം.

ഇഷ്ടികപ്പൊടിയാണ് മുളക് പൊടിയിലെ പ്രധാന വില്ലന്‍. ഇതില്‍ നിന്നും മായം കണ്ടു പിടിയ്ക്കാന്‍ ടിഷ്യൂപേപ്പറില്‍ അല്‍പം മുളക് പൊടി വിതറുക. നിറം മാറ്റം ഉണ്ടെങ്കില്‍ ഇത് മായം കലര്‍ന്നതായി തോന്നും.

chilly pwdr

മല്ലിപ്പൊടിയില്‍ ചാണകപ്പൊടിയും മരപ്പൊടിയുമാണ് ഏറ്റവും കൂടുതലായി ചേര്‍ക്കുന്ന മായം. മല്ലിപ്പൊടി വെള്ളത്തില്‍ ചേര്‍ക്കുക. ഇതില്‍ മല്ലിപ്പൊടി താഴെയും ചാണകപ്പൊടി മരപ്പൊടി എന്നിവ മുകളിലുമായി പൊങ്ങിക്കിടക്കും.

കുരുമുളകില്‍ പപ്പായക്കുരുവാണ് ചേര്‍ക്കുന്നത്. പപ്പായയുടെ കുരു ഉണക്കിയാണ് ചേര്‍ക്കുന്നത്. അല്‍പം കുരുമുളക് പൊടിച്ച്‌ വെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ പപ്പായപ്പൊടി വെള്ലത്തിനു മുകളില്‍ പൊങ്ങിക്കിടക്കും.

Image courtesy :  microraptor.in ,  blog.com ,  vegetarianindianrecipes.com , sevenseas-intl.com , 

Leave a Reply

Your email address will not be published. Required fields are marked *