പ്രീതി സിൻറ ഉടൻ വിവാഹിതയാകും

By on April 16, 2016

ബോളിവുഡ് നടിയും ഐ പി എൽ ക്രിക്കറ്റ് ടീം കിംഗ്സ് ഇലവൻ പഞ്ചാബിൻറെ സഹഉടമയായ പ്രീതി സിൻറ ഉടൻ വിവാഹിതയാകുമെന്നു റിപ്പോർട്ടുകൾ.

അടുത്തിടെയാണ് പ്രീതി സിൻറ തൻറെ പ്രണയം വെളിപ്പെടുത്തിയത് .താൻ ഒരാളുമായി പ്രണയത്തിലാണ് ,എന്നാൽ കാമുകൻറെ പേര് പറയാൻ സമയമായിട്ടില്ല .അതിനു സമയമാകുമ്പോൾ താൻ പറയുമെന്നും പ്രീതി പറഞ്ഞിരുന്നു .

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പ്രീതി സിൻറ ഉടൻ വിവാഹിതയാകും .2016 ജനുവരിയിൽ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത് .ജെനി എന്നാണു കാമുകൻറെ പേരെന്നും അറിയുന്നു .ഇരുവരും അമേരിക്കയിൽ കാണുന്നതും നേരത്തെ വാർത്തയായിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം .ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുക

pretizinta

.ഐ പി എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിൻറെ സഹഉടമസ്ഥയായ പ്രീതി സിൻറ അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചു വന്നത് .1998 ൽ പുറത്തിറങ്ങിയ ദിൽസേ എന്ന ചിത്രത്തിലുടെയാണ് പ്രീതി സിൻറ ബോളിവുഡിലെത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *