Don't miss

പുരുഷന്‍മാര്‍ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍

By on May 23, 2016

പുരുഷനായാലും സ്ത്രീയായലും മുടി സംരക്ഷണത്തില്‍

ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ തലമുറയാകട്ടെ തിരക്കിന്റെ പിറകേ പോകുമ്ബോള്‍ പലപ്പോഴും എന്തിന് സൗന്ദര്യസംരക്ഷണം എന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്.

എന്നാല്‍ സൗന്ദര്യ സംരക്ഷണമായാലും മുടി സംരക്ഷണമായാലും പുരുഷ കേസരികള്‍ സ്ഥിരം ചെയ്ത് കൂട്ടുന്ന ചില തെറ്റുകളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

കാക്കക്കുളിയാണ് ഏറ്റവും വലിയ പ്രശ്നം. ഏറ്റവും വേഗത്തില്‍ കുളിയ്ക്കുന്നു. സമയമെടുത്ത് കുളിയ്ക്കുന്നില്ല. ഷാമ്ബൂ, സോപ്പ് തുടങ്ങിയവയൊന്നും വൃത്തിയായി ക്ലീന്‍ ആവില്ല എന്നതാണ് മറ്റൊരു കാര്യം.

കുളിച്ച്‌ കഴിഞ്ഞ് മുടി ഉണക്കാന്‍ ഹെയര്‍ഡ്രൈയര്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷം പേരും. കൃത്രിമമായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

കഷണ്ടി മറയ്ക്കാന്‍ നമ്മള്‍ ചെയ്യുന്ന പല കൃത്രിമമായ കാര്യങ്ങളും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതും നമ്മുടെ മുടി സംരക്ഷണത്തിലെ പ്രധാന പ്രശ്നമാണ് എന്നതാണ് സത്യം.

kashndi hde

പലപ്പോഴും ലുക്കനുസരിച്ചല്ലാത്ത ഹെയര്‍സ്റ്റൈല്‍ ആയിരിക്കും പലരുടേയും ഇത് കൂടുതല്‍ വൃത്തികേട് ഉണ്ടാക്കാന്‍ കാരണമാകും.

പല തരത്തിലുള്ള ഹെയര്‍പ്രോഡക്ടുകള്‍ ഉപയോഗിക്കുമ്ബോള്‍ അത് മുടിയ്ക്കുണ്ടാക്കുന്ന ദോഷഫലങ്ങള്‍ പലപ്പോഴും നമ്മളത്ര ഗൗനിയ്ക്കുന്നില്ല എന്നതാണ് സത്യം.

hr crem use

കുറച്ച്‌ മുടിയല്ലേ ഉള്ളൂ എന്ന് കരുതി ദിവസവും രണ്ട് മൂന്ന് തവണ മുടി കഴുകുന്നവരാണ് പലരും. എന്നാല്‍ ഇത് മുടിയെ കൂടുതല്‍ പ്രശ്നത്തിലാക്കും എന്നതാണ് സത്യം.

തല കഴുകിയ ഉടനേയുള്ള മസ്സാജ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഈ തെറ്റാണ് പലപ്പോഴും മുടി കൊഴിച്ചിലിനും കഷണ്ടിയക്കും വഴി വെയ്ക്കുന്നത്.

Image courtesy :   menshairstyletrends.com ,   i.ytimg.com ,  static3.businessinsider.com , 

Leave a Reply

Your email address will not be published. Required fields are marked *