Don't miss

പുരുഷന്‍മാരുടെ ആയുസ്സു തീര്‍ക്കും വില്ലന്‍

By on May 14, 2016

രോഗത്തിനു മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ

ഇല്ല. എന്നാല്‍ ചില രോഗങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രമായിരിക്കും ആവശ്യം. അത്തരം ചില ഗുരുതര രോഗങ്ങളുണ്ട്. ക്യാന്‍സര്‍ തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നതും.
എന്നാല്‍ ഏതൊക്കെ ക്യാന്‍സറുകളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയേണ്ടേ?

ക്യാന്‍സര്‍ ഇന്ന് നമ്മുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പുരുഷന്‍മാരെ ഭയപ്പെടുത്തുന്ന ചില ക്യാന്‍സര്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
 
പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ആണിത്. എന്നാല്‍ പണ്ട് കാലത്ത് പ്രായമായവരിലാണ് ഇത് കണ്ട് വന്നിരുന്നതെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലേക്കും ഈ വില്ലന്‍ പിടി മുറുക്കിയിട്ടുണ്ട് എന്നതാണ് കാര്യം. പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ശ്വാസകോശാര്‍ബുദം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. പുകവലിയാണ് ഇതിന്റെ പ്രധാന കാരണം. പുകവലി കൂടാതെ പരിസരമലിനീകരണവും ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഈ ദുശ്ശീലം നിര്‍ത്താന്‍ ഇന്നും പലരും തയ്യാറാവുന്നില്ല.

smknngs

ഏകദേശം 71000 പുരുഷന്‍മാരാണ് കുടലിലെ ക്യാന്‍സര്‍ മൂലം ദുരിതമനുഭവിയ്ക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിയ്ക്കാന്‍ കഴിയൂ. പുകവലി നിര്‍ത്തുകയും മദ്യപാനം പോലുള്ള ശീലങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരികയും ചെയ്യുക.

പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിയ്ക്കാന്‍ ഇന്നത്തെ കാലത്ത് എളുപ്പമാണ്. ഇതിനു കാരണമാകട്ടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി തന്നെയാണ്.

cncr mn

ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെയാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിന്റെ പ്രധാന കാരണമാണ്. ജോലിയെടുക്കുമ്ബോള്‍ വസ്ത്രം ധരിയ്ക്കാത്തതും മറ്റും ചര്‍മ്മത്തിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും
 

Image courtesy :   suave.com , images.sciencedaily.com ,  menshealth.com , 

Leave a Reply

Your email address will not be published. Required fields are marked *