പുതിന ചിക്കൻ കറി

By on April 28, 2016

ചിക്കൻ കറി എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി

വരുന്നത് നല്ല ചുവന്ന നിറത്തിലുള്ള മസാല ധാരാളമുള്ള ചിക്കൻ കറിയാണ്. എന്നാൽ സാധാരണ ചിക്കൻ കറിയിൽ നിന്നും വ്യത്യസ്തമായ ചിക്കൻ കറി നമുക്ക് ഇപ്രാവശ്യം ട്രൈ ചെയ്ത് നോക്കാം.
സാധാരണയായി ചിക്കൻ കറിയിൽ പുതിനയില അത്രയധികം ചേർക്കില്ല. എന്നാൽ ഇതിന്റ രുചിയാകട്ട് അൽപം വ്യത്യസ്തം തന്നെയാണ്. എങ്ങനെ പുതിന ചിക്കൻ കറി തയ്യാറാക്കാം എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ                                  – 1 കിലോ
സവാള                                  – വലുത് 1
തക്കാളി                                 – 1 വലുത് 
പച്ചമുളക്                              – 4 എണ്ണം
കറിവേപ്പില                          – ഒരു തണ്ട്   
പു തീന                                 – അരക്കപ്പ്
മല്ലിയില അരിഞ്ഞത്             – അരക്കപ്പ്
ഇഞ്ചി                                   – ചെറുത് ഒരെണ്ണം
വെളുത്തുള്ളി                          – രണ്ട് 
അല്ലിചിക്കൻ മസാലപൊടി   – രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല                          -1 ടീസ്പൂൺ 
തൈര്                                  – അരക്കപ്പ്  
നാരങ്ങ നീര്                          – 1 ടേബിൾ സ്പൂൺ 
ഉപ്പ്                                       – ആവശ്യത്തിന്
എണ്ണ                                   – രണ്ട് ടേബിൾ സ്പൂൺ

ചിക്കനിൽ പുരട്ടി വെയ്ക്കാനുള്ള ചേരുവകൾ

മഞ്ഞൾപൊടി                     – കാൽ ടീസ്പൂൺ
ചിക്കൻ മസാലപൊടി          – 1 ടേബിൾ സ്പൂൺ 
കാശ്മീരി മുളക് പൊടി            – 1 ടീസ്പൂൺ
കുരുമുളക് പൊടി                  – അരടീസ്പൂൺ
മല്ലിപൊടി                           – 1 ടേബിൾ സ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    – 1 ടേബിൾ സ്പൂൺ
ഉപ്പ്                                     –  ആവശ്യത്തിന്

chknn

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത വെള്ളത്തിൽ 10 മിനിട്ട് മുക്കി വെയ്ക്കുക. അതിനു ശേഷം അതിൽ നിന്നും വെള്ളം മുഴുവൻ ഊറ്റി മാറ്റുക. ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പേസ്റ്റ് നന്നായി ചേർത്ത് വെയ്ക്കുക. അര മണിക്കൂർ ഈ ചേരുവകൾ ഇങ്ങനെ വെയ്ക്കണം.
പിന്നീട് പുതിനയില, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച്‌ പേസ്റ്റാക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൾ എണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് തക്കാളിയും ചേർക്കുക. പിന്നീട് ചിക്കൻ മസാലയും ചേർക്കുക.
ഇതിലേക്ക് അരക്കപ്പ് തൈരു കൂടി ചേർത്ത് അൽപം ഉപ്പും വെള്ളവും ചേർത്ത് ഇളക്കുക. ഇതിലേക്ക് മസാല പുരട്ടി വെച്ചിരിയ്ക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ചിക്കൻ വേകുന്നതു വരെ വെയ്ക്കുക. ചിക്കൻ നന്നായി വേകുമ്പോൾ അതിലേക്ക് ഗരം മസാലപൊടി ചേർത്ത് കുറുകുന്നതു വരെ വെയ്ക്കുക. ശേഷം വാങ്ങി വെച്ച്‌ ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *