Don't miss

പഴകിയ ഭക്ഷണം കഴിക്കരുത്, എന്തുകൊണ്ട്

By on April 27, 2016

തലേ ദിവസം രാത്രി ബാക്കി വന്ന ഭക്ഷണം പലപോഴും ഫ്രിഡ്ജിൽ എടുത്തു വച്ച്‌ നമ്മൾ

അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ബാക്കി വരുന്ന ഭക്ഷണം ഒരിക്കലും ചൂടാക്കി കഴിയ്ക്കരുതെന്ന് പറയാൻ കാരണമുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പലപോഴും ഇത്തരത്തിൽ ബാക്കി വരുന്ന ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾക്കാണ് ഇത് വഴിവെയ്ക്കുന്നതെന്നു നോക്കാം. രാത്രി ഉറങ്ങിയിട്ടില്ലെങ്കിൽ ചെയ്യേണ്ടവ. 
പലപോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

ഒരു ദിവസം പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുമ്പോൾ അതു അസിഡിറ്റി ഉണ്ടാക്കുന്നു.

ഫ്രിഡ്ജിൽ വെയ്ക്കുന്ന ഭക്ഷണം പലപോഴും പല വിധത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ഭക്ഷണം കൂടുതൽ വിഷകരമാകുന്നു.

ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും ഇത്തരം ഭക്ഷണങ്ങൾക്ക് കഴിയുന്നു. ഇത്തരം ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സീക്ഷിക്കുന്നതിലൂടെ കാർബൺഡൈ ഓക്സൈഡിന്റ അളവ് ഭക്ഷണത്തിൽ കൂടുതലാകുന്നു. ഇത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പോഷകമൂല്യമുള്ള ഭക്ഷണമാണെങ്കിലും ഒരു ദിവസം പഴകുന്നതിലൂടെ ഇതിലെ പോഷകങ്ങൾ നഷ്ടപെടുന്നു. പിന്നീട് ഇത്തരം ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ചവറു കഴിയ്ക്കുന്നതിന് തുല്യമാണ്.

frdge fddd

ഭക്ഷണം പഴകുന്നതിലൂടെ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപോഴും പല തരം അസുഖങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ബാക്കി വരാത്ത രീതിയിൽ പാകത്തിന് മാത്രം പാകം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *