പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍

By on April 21, 2016

പുരുഷൻമാരിലെ ലൈംഗികോദ്ധാരണം ഒരു വലിയ പ്രശ്‌നമാണ്. കിടപ്പറയിലും സമൂഹത്തിലും ഒരുപോലെ പരിഹാസ്യനാകുന്ന

അവസ്ഥ. ഒടുവിൽ ബന്ധം തകരുന്നിടത്തേക്ക് വരെ ഇത് കൊണ്ടുചെന്നെത്തിക്കും. എന്നാൽ എന്തെല്ലാം കാരണങ്ങൾ കൊണ്ട് പുരുഷൻമാരിൽ ലൈംഗികോദ്ധാരണ പ്രശ്‌നങ്ങൾ കണ്ടുവരുന്നു എന്നറിയാമോ പങ്കാളിയെ തൃപ്തിപെടുത്താൻ തക്ക രീതിയിൽ ഉദ്ധാരണം നടക്കാത്തതാണ് പ്രധാന തകരാർ. പ്രായവും തകരാറുമായി ബന്ധമുണ്ടെങ്കിലും ജീവിതരീതിയും ഉപയോഗിക്കുന്ന മരുന്നുകളും മാനസിക പ്രശ്‌നങ്ങളും ഈ തകരാറിന് കാരണമാകുന്നുണ്ട്.

60 വയസ്സിനു മുകളിൽ പ്രായമുള്ള അഞ്ചിൽ ഒരാൾക്ക് ഈ പ്രശ്‌നം കണ്ടു വരുന്നതായി പറയപെടുന്നു. 70 വയസ്സിനു മുകളിൽ പ്രായമുള്ള 30 ശതമാനം പേർക്കും തകരാർ കാണപെടുന്നുണ്ട്. എന്നാൽ, ഇതുമാത്രമല്ല ശാരീരിക-മാനസിക അവസ്ഥകളും തകരാറിന് കാരണമാകുന്നുണ്ട്.

1. രോഗാവസ്ഥകൾ

ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകൾ ലൈംഗികോദ്ധാരണ തകരാറിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഹൃദ്രോഗത്തിന്റ കാരണങ്ങളും ലൈംഗിക തകരാറിന്റ കാരണങ്ങളും തമ്മിൽ വളരെയധികം ബന്ധപെട്ടു കിടക്കുന്നു. രക്തധമനികൾ ബ്ലോക്കായി ഹൃദയത്തിന്റ പ്രവർത്തനം നിലയ്ക്കുന്നതു പോലെ തന്നെ ശരീരത്തിന്റ മറ്റു ഭാഗങ്ങളിലും രക്തം എത്തിക്കുന്ന ധമനികൾ ബ്ലോക്കാകുന്നതിനാൽ ലൈംഗികോത്തേജനത്തെ ബാധിക്കും.

cople sex

2. മരുന്നുകൾ

നിങ്ങൾ ഏതെങ്കിലും മരുന്നു കഴിക്കുന്നയാളാണോ എങ്കിൽ സൂക്ഷിക്കണം. ആൻഡി ഡിപ്രസന്റുകൾ, ആൻഡിഹിസ്റ്റമിനുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ കഴിക്കുന്നവരിൽ ലിംഗോദ്ധാരണ തകരാർ കണ്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകൾ രോഗാവസ്ഥയെ ചികിത്സിക്കുമ്പോൾ തന്നെ, ഹോർമോണുകൾ, ഞരമ്പുകൾ, രക്തചംക്രമണം എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ ഒരു സംശയം തോന്നിയാൽ ഡോക്ടറെ കാണുന്നത് നല്ലതാണ്.

3. വൈകാരിക പ്രശ്‌നങ്ങൾ

പങ്കാളിയുമായി സ്ഥിരം വഴക്കിടുന്നയാളാണോ നിങ്ങൾ. ഇതും ലൈംഗികോദ്ധാരണത്തെ ബാധിക്കുന്നുണ്ട്. വിഷാദം, ആശങ്ക, മാനസിക പ്രശ്‌നങ്ങൾ, ലൈംഗികബന്ധം പരാജയമാകുമോ എന്ന ആശങ്ക എന്നിവയും ലിംഗോദ്ധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

4. ജീവിതരീതികൾ

sx ert2

നിത്യേനയുള്ള ചില ജീവിതരീതികൾ ലൈംഗികതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ദിവസവും അമിതമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഒരാളിൽ ലൈംഗികപ്രശ്‌നം കാണാമെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, ബ്ലൂബെറി പോലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് ഈ പ്രശ്‌നത്തെ മറികടക്കാൻ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത് പുകവലിയും മദ്യപാനവും കുറയ്ക്കുന്നതിനും വ്യായാമം കൂട്ടുന്നതിനും പുരുഷൻമാരെ സഹായിക്കും.

5. ശരീരത്തിൽ പരുക്കേൽക്കുക

വ്യായാമം നല്ലതാണെങ്കിലും അവ ശരീരത്തിൽ പരുക്കേൽപിക്കാതെ നോക്കണം. അരയ്ക്കു താഴേക്ക് എന്തെങ്കിലും പരുക്കേൽക്കുന്നത് ലൈംഗികോത്തേജനത്തെ ബാധിക്കും. എന്നാൽ, ഏറെക്കാലമുള്ള സൈക്ലിംഗും ലൈംഗികോത്തേജനവും തമ്മിൽ ബന്ധം ഇല്ലെന്നും തെളിയിക്കപെട്ടിട്ടുണ്ട്.

Image courtesy : cdn-media-2.lifehack.org , 

Leave a Reply

Your email address will not be published. Required fields are marked *