Don't miss

പത്ത് ദിവസം കൊണ്ട് വയര്‍ കുറയ്ക്കാം

By on April 11, 2016

വയറു കുറയ്ക്കാന്‍ വ്യായാമം വയറു കുറയ്ക്കുന്ന ഭക്ഷണം,

വയറു കുറയ്ക്കുന്ന മരുന്നുകള്‍ എല്ലാം കേട്ടും ഉപയോഗിച്ചും നിങ്ങള്‍ക്ക് തലയ്ക്കു ഭ്രാന്ത് പിടിയ്ക്കുന്നുണ്ടോ. എന്നാല്‍ ഇനി ഇത്തരം ചിന്തകള്‍ക്ക് വിരമാമിടാന്‍ സമയമായി. കാരണം പത്ത് ദിവസം കൊണ്ട് കുറയില്ലെന്ന് വാശിപിടിച്ച് നില്‍ക്കുന്ന ഏത് വയറും കുറയ്ക്കാനുള്ള പോംവഴിയുണ്ട്
വ്യായാമവും കഠിന പരിശീലനമുറകളുമൊന്നുമില്ലാതെ തന്നെ വയര്‍ കുറയ്ക്കാം അതിനും പോംവഴി ഭക്ഷണത്തില്‍ തന്നെ എന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ തരത്തിലുള്ള ഭക്ഷണവും വലിച്ചു വാരി കഴിച്ച് വയര്‍ കുറയ്ക്കാമെന്നല്ല പറഞ്ഞു വരുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളുണ്ട് വയര്‍ കുറയ്ക്കാന്‍.

പപ്പായ  
നമ്മുടെ നാട്ടില്‍ സ്ഥിരം ലഭിയ്ക്കുന്ന ഒന്നാണ് പപ്പായ. പപ്പായയിലെ പാപെയ്ന്‍ എന്ന എന്‍സൈം ആണ് വയറു കുറയ്ക്കാന്‍ സഹായിക്കുന്നത്. പഴുത്ത പപ്പായയേക്കാള്‍ പച്ചപപ്പായയിലാണ് പാപെയ്ന്‍ കൂടുതലായി ഉള്ളത്.

pappaya eatng wmn
പൈനാപ്പിള്‍
 പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലില്‍ ഇത്തരത്തില്‍ വയറു കുറയ്ക്കുന്നു. ഇത് ദഹനത്തിനെ നല്ല രീതിയില്‍ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി
ഇഞ്ചി കലോറി ഇല്ലാതാക്കും. ദഹനത്തിനും ഉത്തമമാണ്. ഇത് തടിയും വയറും കുറയ്ക്കുന്നു.
തൈര് 
തൈരും ഇത്തരത്തില്‍ തടി കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ ബാക്ടീരിയകള്‍ ദഹനത്തെ ഹായിക്കുന്നതോടൊപ്പം ആരോഗ്യത്തേയും നല്‍കുന്നു.
പഴം 
വയര്‍ വീര്‍ക്കുന്നത് തടയുന്നതിന് പഴത്തിന് പ്രത്യേക കഴിവുണ്ട്. പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതും പഴത്തിനെ ആരോഗ്യ സമ്പുഷ്ടമാക്കുന്നു
ചെറുനാരങ്ങയും ചൂടുവെള്ളവും 
ചെറുനാരങ്ങാ നീരും ചൂടുവെള്ളവും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കുന്നു. മാത്രമല്ല രാവിലെ തന്നെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ പത്ത് ദിവസം വേണ്ട വയര്‍ കുറയാന്‍.

Leave a Reply

Your email address will not be published. Required fields are marked *