Don't miss

പത്തിലക്കറി മുതൽ ഔഷധക്കഞ്ഞി വരെ

By on April 16, 2016

ശരീരത്തിന്‌ ഉന്മേഷവും രോഗപ്രതിരോധ ശേഷിയും പകരുന്ന പത്ത്‌ ആയുർവേദ വിഭവങ്ങൾ. കർക്കിടക

മാസത്തിലെ സേവിക്കാൻ അതിവിശിഷ്‌ടമായ മരുന്നുകഞ്ഞിയും കറികളും സൂപ്പും ജൂസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്‌
പ്രകൃതിയുടെ ഔഷധക്കൂട്ടാണ്‌ ആയുർവേദം. മനുഷ്യന്‌ സമ്പൂർണ ആരോഗ്യം പ്രദാനം ചെയ്യാൻ ആയുർവേദത്തിന്‌ കഴിയുന്നു. ചികിത്സയിൽ മാത്രമല്ല, ആഹാരരീതിയിലൂടെയും ആയുർവേദത്തിന്റെ ഔഷധഗുണം അനുഭവിച്ചറിയാനാവും. എല്ലാ സസ്യങ്ങൾക്കും ഔഷധവീര്യമുണ്ടെന്നാണ്‌ ആയുർവേദം പഠിപ്പിക്കുന്നത്‌.
സസ്യങ്ങളുടെ ഇലയും പൂവും കായും വേരും എന്നുവേണ്ട എന്തും ഔഷധങ്ങളുടെ അപൂർവ ഖനികളാണ്‌. ശരീരത്തിന്‌ ഉന്മേഷവും രോഗപ്രതിരോധശേഷിയും പകരുന്ന പത്ത്‌ ആയുർവേദ വിഭവങ്ങൾ. കർക്കിടകമാസത്തിൽ കഴിക്കാൻ അതിവിശിഷ്‌ടമായ മരുന്നുകഞ്ഞിയും കറികളും സൂപ്പും ജൂസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്‌.
ഔഷധക്കഞ്ഞി
1. കുറുന്തോട്ടിവേര്‌ – 50 ഗ്രാം
2. കരിങ്കുറിഞ്ഞിവേര്‌ – 50 ഗ്രാം
3. പുത്തിരിച്ചുണ്ടവേര്‌ – 20 ഗ്രാം
4. ഇല്ലം കട്ടി – 10 ഗ്രാം
5. ഉലുവ – 50 ഗ്രാം
6. ശകുപ്പ – 20 ഗ്രാം
7. മല്ലി – 20 ഗ്രാം
8. ജീരകം – 20 ഗ്രാം
9. പഞ്ചകോലം – 50 ഗ്രാം


തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം കഴുകി ചതചെടുക്കുക. ചതചെടുത്ത മരുന്ന്‌ കൂട്ട്‌ മൺകലത്തിലിട്ട്‌ ഒരു ലിറ്റർ  വെള്ളമൊഴിച്ച്‌ ചെറുതീയിൽ  തിളപ്പിക്കണം. വെള്ളം വറ്റുന്നതിനനുസരിച്ച്‌ ഒഴിച്ചുകൊടുക്കുക. മരുന്നുകൂട്ട്‌ വെന്ത വെള്ളം kanjiഅരിചെടുത്ത്‌ അതിൽ അരിയിട്ട്‌ വേവിച്ച്‌ കഞ്ഞിയായി കഴിക്കാം.


പത്തിലക്കറി
1. താളിന്റ ഇല – 10 തണ്ട്‌
2. തകരയില – ഒരു പിടി
3. പയറില – 15 തണ്ട്‌
4. എരുമത്തൂവയില – 10 തണ്ട്‌
5. ചെറുകടലാടി ഇല – ഒരു പിടി
6. മത്തൻ ഇല – 10 എണ്ണം
7. കുമ്പളത്തില – 10 എണ്ണം
8. ചെറുചീരയില – ഒരു പിടി
9. തഴുതാമയില – ഒരു പിടി
10. തൊഴകണ്ണിയില – ഒരു പിടി
തയാറാക്കുന്ന വിധം
ഇലകൾ എല്ലാം ശേഖരിച്ച്‌ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാൻ ശ്രമിക്കുക. ഇലകൾ വാടി രുചി നഷ്‌ടപെടാതിരിക്കാനാണിത്‌. വെള്ളത്തിൽ നന്നായി കഴുകിയെടുത്ത ഇലകൾ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പുചേർത്ത്‌ നന്നായി വേവിച്ച്‌ ചോറിന്‌ കറിയായി ഉപയോഗിക്കാം. ആവശ്യക്കാർക്ക്‌ പച്ചമുളകും തേങ്ങാ ചിരവിയതും ചേർത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. വെളിചെണ്ണ അൽപം ചേർക്കുന്നത്‌ കറിക്ക്‌ കൂടുതൽ രുചി ലഭിക്കാൻ സഹായിക്കും.
മുതിര രസം
1. മുതിര – 50 ഗ്രാം
2. ചെറുനാരങ്ങ – 1
3. കുരുമുളകുപൊടി – 1 ടേബിൾ സ്‌പൂൺ 
തയാറാക്കുന്ന വിധം
മുതിര വറുത്ത്‌ പരിപ്പാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ്‌ നീരെടുക്കുക. ആവശ്യത്തിന്‌ വെള്ളം അടുപ്പത്തുവച്ച്‌ തിളയ്‌ക്കുമ്പോൾ വറുത്ത മുതിരപ്പരിപ്പ്‌ ചേർക്കുക. ഇതിലേക്ക്‌ നാരങ്ങാ നീരും കുരുമുളകുപൊടിയും ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ സാധാരണ രസം തയാറാക്കുന്നതു പോലെ തയാറാക്കി ഉപയോഗിക്കാം. മുതിരയ്‌ക്ക് പകരം ചെറുപയറോ, കടലയോ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *