നോക്കിയ 5ജിയിലേക്ക്

By on April 27, 2016

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ വരാനിരിക്കുന്ന

വിപണി മുന്നിൽകണ്ട് പുതിയ പദ്ധതികളുമായി രംഗത്ത്. 5ജി ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകൾ 2017 ആദ്യത്തിൽ തന്നെ പുറത്തിറക്കുമെന്ന് നോക്കിയ സിഇഒ രാജീവ് സുരി ബാഴ്സലോണയിൽ പറഞ്ഞു.

5ജി വയർലെസ് നെറ്റ്‌വർക്കുകളുടെ കാലമാണ് വരാൻ പോകുന്നത്. 2020 നു മുൻപെ 5ജി സജീവമാകും. 5ജി വരുന്നതോടെ ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. നിലവിലെ 4 ജിയേക്കാൾ അതിവേഗമാണ് 5ജി. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ഞെട്ടിക്കുന്നതായിരിക്കും 5ജിയുടെ വേഗം.

മിക്ക കമ്പനികളും 5ജി ടെക്നോളജിയിലേക്ക് ഇപ്പഴെ തിരിയാൻ തുടങ്ങിയിരിക്കുന്നു. 2018, 2019 ആകുമ്പോഴേക്കും 5ജി ഡിവൈസുകൾ വ്യാപകമാകും. 4ജി ഹാൻഡ്സെറ്റ് വിൽപന 2015ലാണ് സജീവമായത്. ചൈനയിലും ഇന്ത്യയിലും ഏറ്റവും വിൽപന നടക്കുന്നതും 4ജി ഡിവൈസുകളാണ്. 

nokia 5g

ഈ വർഷം തീരുന്നതോടെ 4ജി വിട്ടു 5ജിയിലേക്ക് മാറിയേക്കുമെന്നും സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ നോക്കിയയുടെ 5ജി ഹാൻഡ്സെറ്റുകൾക്ക് സാധിക്കുമെന്നും സുരി പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *