Don't miss

നുണക്കുഴിയുള്ളവര്‍ ഭാഗ്യവാന്‍മാരോ

By on May 7, 2016

വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയുടെ

വിദ്യാഭ്യാസം, സൗന്ദര്യം, സാമ്പത്തിക സ്ഥിതി എന്നിവയാകും പ്രധാനമായും ചെക്കനും ചെക്കന്റെ വീട്ടുതകാരും ശ്രദ്ധിക്കുക. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് നുണക്കുഴിയുണ്ടെന്നാരെങ്കിലും ശ്രദ്ധിക്കുമോ? സൗന്ദര്യത്തിന്റെ മറ്റൊരടയാളമാണ് നുണക്കുഴി.

എന്നാല്‍ നുണക്കുഴിയും വിവാഹവും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? എന്താണ് നുണക്കുഴിയുടെ കാരണം എന്ന് അറിയാമോ? വിവാഹ ജീവിതത്തിലും അല്ലാതെയും നുണക്കുഴി നമ്മുടെ ജീവിത്തതില്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച്‌ നമുക്ക് നോക്കാം.

നമുക്ക് ജന്മനാ ലഭിയ്ക്കുന്ന പലതും പാരമ്പര്യമായി നമ്മുടെ കാരണവന്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടുന്നതാണ്. നുണക്കുഴിയും അങ്ങനെതന്നെയാണ് എന്നതാണ് സത്യം.

നുണക്കുഴിയുള്ള പെണ്‍കുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായതായിരിക്കും എന്നാണ് പറയപ്പെടുന്നത്. വിഷ്ണുപുരാണമനുസരിച്ചാണ് ഇത്തരം നിഗമനത്തിലെത്തിയിരിയ്ക്കുന്നത്.

cute fc 1

വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഇത് വിവാഹ ജീവിതത്തിന്റെ വിജയത്തിന് വഴിതെളിയ്ക്കുന്നു.

യാതൊരു വിധത്തിലുള്ള കുടുംബ പ്രശ്നങ്ങളും ഇത്തരക്കാരെ പിടികൂടില്ല. കുടുംബപരമായും ഉയര്‍ന്ന നിലയിലായിരിക്കും നുണക്കുഴിയുള്ളവരുടെ ജീവിതം.

എന്നാല്‍ പലപ്പോഴും നുക്കുഴിയുള്ള പെണ്‍കുട്ടികളില്‍ ജനിതകപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ഒന്നല്ലെങ്കില്‍ ഒന്നെന്ന രീതിയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇവരിലുണ്ടാകും.

cute fc 3

നുണക്കുഴിയുള്ള കുട്ടികളില്‍ പലപ്പോഴും വളര്‍ച്ചാ സംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരും.

നിങ്ങളുടെ അച്ഛനോ അമ്മയ്ക്കോ നുണക്കുഴി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നുണക്കുഴി ഉണ്ടാവാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്.

നുണക്കുഴിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. മുഖത്ത് നോക്കിയാല്‍ പ്രായം മനസ്സിലാകുകയില്ല എന്നത്.

cute fc 2

പല നുണക്കുഴികളും മാഞ്ഞു പോകുന്നവയാണ്. ഒരിക്കലും ഇവയില്‍ ചിലതെങ്കിലും സ്ഥിരമായി നില്‍ക്കില്ല എന്നതാണ് സത്യം.

Image courtesy : 1.bp.blogspot.com , nyoozflix.com , vh1.com , 2.bp.blogspot.com , 

Leave a Reply

Your email address will not be published. Required fields are marked *