Don't miss

നിറം വർദ്ധിപ്പിയ്ക്കാൻ സംഭാരം  

By on April 29, 2016

ചൂടുകാലത്ത് കുടിയ്ക്കാൻ പറ്റിയ ഉത്തമ പാനീയങ്ങളിലൊന്നാണ് സംഭാരം.

ശരീരം തണുപ്പിയ്ക്കാൻ പറ്റിയ ഏറ്റവും നല്ല ഒന്ന്. എന്നാൽ സൗന്ദര്യത്തിനുപയോഗിയ്ക്കാവുന്ന നല്ലൊരു കൂട്ടാണിതെന്നറിയാമോ, പ്രത്യേകിച്ചു നിറം വർദ്ധിയ്ക്കാൻ. സംഭാരത്തിൽ മിൽക് പ്രോട്ടീൻ, ലാക്ടിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാണ് ചർമത്തിന്റ നിറം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നത്. വെളുക്കാനായി സംഭാരം ഏതു വിധമാണ് ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ, തേൻ സംഭാരം തേനുമായി കലർത്തുക. ഇത് മുഖത്തു പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം.
കടലമാവ്, മഞ്ഞൾപൊടി സംഭാരത്തിൽ അൽപം കടലമാവ്, മഞ്ഞൾപൊടി എന്നിവ കലർത്തി പുരട്ടാം.

 മഞ്ഞൾപൊടി സംഭാരത്തിൽ മഞ്ഞൾപൊടി മാത്രം കലർത്തി പുരട്ടിയാലും ഗുണം ലഭിയ്ക്കും.  

ഉലുവ ഉലുവ പൊടിച്ചതോ കുതിർത്തി അരച്ചതോ സംഭാരത്തിൽ കലർത്തുക. ഇത് മുഖത്തു തേയ്ക്കാം.  

സംഭാരം, പഴം ഉടച്ചത് സംഭാരം, പഴം ഉടച്ചത് എന്നിവ കലർത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

കങ്കുമപ്പൂ അൽപം കുങ്കുമപ്പൂ സംഭാരത്തിൽ കലർത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

cte wwmn

Leave a Reply

Your email address will not be published. Required fields are marked *