നല്ല ഉറക്കം കിട്ടാന്‍ ബനാന ടീ

By on May 30, 2016

ഉറക്കത്തിലെ പ്രശ്നങ്ങളകറ്റി നല്ല ഉറക്കത്തിന് സഹായിക്കുന്ന

ഒരു പുതിയ പാനീയമാണ് ബനാന ടീ .ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്രമമില്ലായ്മക്കും കഷ്ടപ്പാടിനും ആശ്വാസം നല്‍കാന്‍ ഇതിനാവും. ആവശ്യമായ സാധനങ്ങള്‍ : വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍. ബനാന ടീ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.തയ്യാറാക്കുന്ന വിധം 

നല്ലൊരു വാഴപ്പഴമെടുത്ത് രണ്ട് വശങ്ങളില്‍ നിന്നും അല്പം മുറിച്ച്‌ കളയുക. ഇത് തോല്‍ കളയാതെ ഒന്നോ രണ്ടോ കപ്പ് വെള്ളത്തിലേക്കിട്ട് തിളപ്പിക്കുക. തിളച്ചാല്‍ ഒരു പാത്രത്തിലേക്ക് വെള്ളം ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച്‌ ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്ബായി ഇത് കുടിക്കുക.

bn taa

പുഴുങ്ങിയ പഴം തിന്നുന്നതില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലായിരിക്കാം. എന്നാല്‍ ഇത് ചെയ്താല്‍ നല്ല ഉറക്കം കിട്ടുമെന്ന കാര്യം ഉറപ്പാണ്. വാഴപ്പഴത്തിന്‍റെ തോലാണ് ഈ ഫലം നല്‍കുന്നത്. വാഴപ്പഴത്തിന്‍റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശാന്തതയും വിശ്രാന്തിയും നല്‍കാനുള്ള കഴിവിന് പേരുകേട്ടതാണ്.

Image courtesy :  starbucksmelody.com ,  1mhealthtips.com , 

Leave a Reply

Your email address will not be published. Required fields are marked *