ധോണിയെ സ്നേഹിച്ച് പാക്കിസ്ഥാനിൽ നിന്നൊരു ആരാധകൻ

By on April 24, 2016

ധാക്ക∙ ക്രിക്കറ്റ് കളത്തിലും പുറത്തും ഇന്ത്യയും പാക്കിസ്ഥാനും ബദ്ധവൈരികളായിരിക്കാം.

ഇന്ത്യ-പാക്ക് മൽസരങ്ങൾ ഒരു യുദ്ധത്തിന്റ പ്രതീതി പോലും സൃഷ്ടിചേക്കാം. എന്നാൽ, ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ഇഷ്ടപെടാനും ആരാധിക്കാനും പാക്കിസ്ഥാനിൽ നിന്നുള്ള അറുപതുകാരനായ മുഹമ്മദ് ബഷീറിന് ഇതൊന്നും തടസമേയല്ല. ഏഷ്യാകപ്പിന് വേദിയാകുന്ന ബംഗ്ലേദശിലുമെത്തിയിട്ടുണ്ട്, ധോണിയുടെ അതിർത്തി കടന്നെത്തിയ ഈ ആരാധകൻ. ഏഷ്യാകപ്പിലെ ഇന്ത്യ-പാക്ക് മൽസരത്തിന് തനിക്ക് ടിക്കറ്റ് സമ്മാനിച്ചത് ധോണിയാണെന്നും ഇദേഹം പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന വേദികളിലെല്ലാം തന്നെ നിറസാന്നിധ്യമാണ് മുഹമ്മദ് ബഷീർ. ഇത്തവണ പക്ഷേ വേറൊരു പ്രത്യേകത കൂടിയുണ്ട്. നാലാമത്തെ ഹൃദയാഘാതമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് പ്രിയ താരങ്ങളെ നേരിൽക്കാണാനുള്ള ബഷീറിന്റ യാത്ര. യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ വിലക്കിയിട്ടും താൻ

ബംഗ്ലദേശിലെത്തിയത് തന്റ ഇഷ്ട താരമായ ധോണി തന്റ രാജ്യക്കാർക്കെതിരെ കളിക്കുന്നത് കാണാനാണെന്ന് ബഷീർ പറയുന്നു.

dhonii

പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച ബഷീർ നിലവിൽ ചിക്കാഗോയിൽ ഒരു റസ്റ്ററന്റ് നടത്തുകയാണ്. മൽസരത്തിന് മുൻപ് ഇന്ത്യൻ ടീമിന്റ പരിശീലനം കാണാൻ പോയ തനിക്കുനേരെ ധോണി കൈവീശി കാണിച്ചതിന്റ ചാരിതാർഥ്യവും ഇദേഹം പങ്കുവയ്ക്കുന്നു. അടുത്തിടെ ധോണിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നുവെന്നും അടുത്ത മാസം ഇന്ത്യയിലെ ധർമശാലയിൽ നടക്കുന്ന ഇന്ത്യ-പാക്ക് ലോകകപ്പ് ട്വന്റി20 മൽസരത്തിന്റ ടിക്കറ്റ് തനിക്ക് സംഘടിപ്പിച്ചു തരാമെന്ന് ധോണി ഏറ്റിട്ടുണ്ടെന്നും ബഷീർ പറയുന്നു.

ദൂരയാത്ര പോകുന്നതിൽ ഭാര്യയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എങ്കിലും, ഇന്ത്യ-പാക്ക് മൽസരം കാണുന്നത് തനിക്കെത്ര മാത്രം പ്രധാന പെട്ടതാണെന്നറിയാവുന്ന ഭാര്യ പോകാൻ സമ്മതിച്ചു. ഒരു നിബന്ധന മാത്രം, സമയത്ത് മരുന്നു കഴിക്കണം.
 

Leave a Reply

Your email address will not be published. Required fields are marked *