ദിവസങ്ങള്‍ക്കുള്ളില്‍ വയറിനെമെരുക്കും ലെമണ്‍ഡയറ്റ്

By on June 2, 2016

തടിയും വയറും കുറയാന്‍ കൃത്യമായ ഡയറ്റും

വ്യായാമവും എല്ലാം ശീലിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും ഇതെല്ലാം ഇടയ്ക്ക് വെച്ച്‌ നിര്‍ത്തുകയും വീണ്ടും നമ്മള്‍ കുടവയറിലേക്കും അമിതവണ്ണത്തിലേക്കും ചുരുങ്ങുകയുമാണ് ചെയ്യാറുള്ളത്. കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി
എന്നാല്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ തന്നെ വെറും നാരങ്ങയിലൂടെ നമുക്ക് തടിയും വയറും കുറയ്ക്കാം അതും ദിവസങ്ങള്‍ക്കുള്ളില്‍. ലെമണ്‍ ഡയറ്റിലൂടെ എങ്ങനെ അമിതവണ്ണമെന്ന വില്ലനെ നേരിടാം എന്ന് നമുക്ക് നോക്കാം.

ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും.
മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യും.
 
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ലതാണ് ലെമണ്‍ ഡയറ്റ്. രോഗപ്രതിരോധ ശേഷി മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
 
നമ്മുടെ ശരീരത്തില്‍ നമ്മളറിയാതെ ഒളിച്ചിരിയ്ക്കുന്ന വിഷവസ്തുക്കളെ ഇല്ലായ്മ ചെയ്യുന്നതിനും ലെമണ്‍ ഡയറ്റ് സഹായിക്കുന്നു. ലെമണ്‍ ഡയറ്റിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

wmn lmmn
 
ലെമണ്‍ ഡയറ്റ് എങ്ങനെയെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
 
എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇല പത്തെണ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
 
ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അത് നന്നായി തണുപ്പിക്കുക. മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം വാങ്ങി വെയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച്‌ ചൂടാക്കുക. അതിന് ശേഷം ഇത് കഴിക്കാവുന്നതാണ്.


 lmnnnn wmnn
എന്നും ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഐസ്ക്യൂബ് ഇതിലിട്ടു വേണം ഉപയോഗിക്കാന്‍.
 
പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് കുടിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല പ്രഭാത ഭക്ഷണം കട്ടിയുള്ളതായിരിക്കരുത്. ഫ്രൂട്ട് സാലഡ് മാത്രമേ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാവൂ.
 

Image courtesy :   creativejasmin.com ,   i.ndtvimg.com ,  businessinsider.com

Leave a Reply

Your email address will not be published. Required fields are marked *