Don't miss

ദിനചര്യ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിനെ ചെറുക്കാം ​

By on May 27, 2016

കാന്‍സറിനെ ജീവിതശൈലി മാറ്റത്തിലൂടെ ചെറുക്കാം.

നാല്‍പത് ശതമാനം കാന്‍സര്‍ ബാധിതരിലും രോഗം മൂര്‍ച്ചിച്ച്‌ മരണം സംഭവിക്കുന്നത് ജീവിതത്തില്‍ ചെയ്യുന്ന ദിനചര്യപ്രവര്‍ത്തനത്തിലൂടെ മാറ്റാന്‍ സാധിക്കുമെന്ന് പഠനം. സ്ഥിരമായി വ്യായാമം ചെയ്യുക വഴിയും മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കിയും 

കാന്‍സര്‍ മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പുകവലിയും മദ്യപാനവും ഉപേഷിക്കുന്നതിലൂടെയും 18.5 നും 27.5 എന്ന ഒരു ബോഡിമാസ് ഇന്‍ഡെക്സ് കാത്തു സൂക്ഷിച്ചും മിതമായ രീതിയില്‍ വ്യായാമം 150 മിനിറ്റോ കടുത്ത വ്യായാമം ചെയ്യാന്‍ 75 മിനിറ്റോ ആക്കി കാന്‍സര്‍ ഉണ്ടാവുന്നത് തടയാനും ഗുരുതരമാകുന്നത് ഒിവാക്കാനും ആകുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ഹാര്‍ഡ്വാര്‍ഡ് ടിഎച്ച്‌ ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, മസാച്യുസെറ്റ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകരാണ് ആരോഗ്യകരമായ ജീവിത ശൈലിയും കാന്‍സര്‍ മരണവും തമ്മിലുളള ഡാറ്റാ വിശകലനം ചെയ്തത്.

exerse 2

89.571 സ്ത്രീകളും 46.399 പുരുഷന്‍മാരും പഠനത്തില്‍ ഉള്‍പ്പെട്ടു. ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നവരില്‍ കാന്‍സര്‍ സാധ്യത വളരെ കുറവായിരുന്നു. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവരും ബാക്കി 73.040 സ്ത്രീകളും 34.608 പുരുഷ•ാരും കാന്‍സര്‍ സാധ്യത ഉയര്‍ന്നവരും ആയിരുന്നു.

exercse

കാന്‍സര്‍ കേസുകളില്‍ 40 ശതമാനം മുതല്‍ 20 ശതമാനം വരെ ഗുരുതരമാകുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്ക് മാറുന്നതിലൂടെ തടയാനാവുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഈ കണ്ടെത്തലുകള്‍ കാന്‍സര്‍ രോഗബാധയിലെ ജീവിതരീതി ഘടകങ്ങള്‍ക്ക്പ്രാമുഖ്യം നല്‍കുന്നതാണെന്നും ചികിത്സ നല്‍കുമ്ബോള്‍ ഇക്കാര്യങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും പറയുന്ന പഠനം ജേണല്‍ ജാമാ ഓങ്കോളജിയാണ് പ്രസിദ്ധീകരിച്ചത്.
 

Image courtesy :  netdna-ssl.com ,  wdy.h-cdn.co ,  happy2bmusic.com , 

 

Leave a Reply

Your email address will not be published. Required fields are marked *