Don't miss

തല ചൊറിയാതെ 

By on April 24, 2016

എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവിന്റ ലക്ഷണമാണ് ഇത് കാണിക്കുന്നത്.


താരൻ, എക്സിമ,ഫംഗസ്, വൈറസ് ബാധ, സോറിയാസിസ് മറ്റ് അണുബാധകൾ എന്നിവയൊക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകും. ഇത് ഏറെ അസ്വസ്ഥതയും മുടികൊഴിച്ചിലുമുണ്ടാക്കും.
ചർമ്മത്തിലെ അണുബാധ, ചൊറിച്ചിൽ, തിണർപ്പ്, ചുവപ്പ് നിറം എന്നിവയൊക്കെ ഇവയുടെ ലക്ഷണങ്ങളിൽ പെടുന്നു. ഇക്കാരണത്താൽ തലയോട്ടിയിലും മുടിയിലും ഏറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിന് മുമ്പ് ഇത് നിയന്ത്രിക്കേണ്ടതാണ്.പതിവായി കേശസംരക്ഷണ നടപടികൾ സ്വീകരിക്കുകയും മുടി ഇടക്കിടെ കഴുകുകയും ചെയ്യുന്നത് ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കും.
ലളിതമായ ചില ചികിത്സകൾ ചെയ്യുന്നത് പ്രശ്നം കുറയ്ക്കാനും തലയോട്ടിയിലെ വരർച്ചയും ചൊറിച്ചിലും അകറ്റാനും സഹായിക്കും. ചർമത്തിലെ അലർജിയ്ക്ക് വീട്ടുവൈദ്യം ഇതിന് പല ചികിത്സാരീതികളുമുണ്ട്. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്നവയാണ് കൂടുതൽ നല്ലത്. ദേഷഫലങ്ങളില്ലാതെ തലയിലെ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന ചില പരിഹാര മാർഗ്ഗങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കുക.

തലയിലെ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗം നാരങ്ങ തന്നെയാണ്. ഇതിലടങ്ങിയ സിട്രിക് ആസിഡ് ചൊറിച്ചിൽ മാറ്റും. താരൻ അകറ്റാനും നാരങ്ങ ഫലപ്രദമാണ്. നാരങ്ങനീര് തലയിൽ തേച്ച്‌ അൽപസമയം കഴിഞ്ഞ് നന്നായി കഴുകിക്കളയുക.


ഒലിവ് ഓയിൽ, ബദാം ഓയിൽ പോലുള്ളവ തലയിലെ ചൊറിച്ചിൽ മാറ്റാൻ ഉപയോഗിക്കാം. ഒലിവ് ഓയിലും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. മുടിയുടെ കട്ടി കൂടാനും ഇത് സഹായിക്കും.
തലയിലെ ചൊറിച്ചിലിൽ നിന്ന് വേഗത്തിൽ മുക്തി നേടാനുള്ള ഒരു മാർഗ്ഗമാണ് ആപ്പിൾ സിഡെർ വിനെഗർ. അല്പം

dntrrf

വിനാഗിരി ചെറുചൂടുള്ള വെള്ളവുമായി ചേർത്ത് മുടി കഴുകുക. ഇത് ചൊറിച്ചിലിൽ നിന്ന് ഉടൻ തന്നെ മോചനം നൽകും.
മുടിക്ക് പോഷണം നല്കാൻ വെളിചെണ്ണ ഉത്തമമാണ്. തലയിലെ ചൊറിച്ചിൽ മാറ്റാനും വെളിചെണ്ണ സഹായിക്കും. അല്പം വെളിചെണ്ണ ഉപയോഗിച്ച്‌ തലയോട്ടിയിൽ മസാജ് ചെയ്യുക. ഇത് വഴി താരൻ അകറ്റാനും തലയോട്ടിയിലെ നനവ് നിലനിർത്താനും സാധിക്കും.
തലയിലെ ചൊറിച്ചിൽ മാറ്റാനുള്ള വേറൊരു മികച്ച ഉപാധിയാണ് റ്റീ ട്രീ ഓയിൽ. ഇതിലടങ്ങിയ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചൊറിച്ചിൽ മാറ്റാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *