Don't miss

തലവേദന വരുത്തുന്ന കാരണങ്ങൾ

By on April 12, 2016

തലവേദന അനുഭവിക്കാത്തവർ ഉണ്ടാവില്ല.

ഏത് പ്രായക്കാർക്കും യാതൊരു വിധ മുന്നറിയിപ്പും നൽകാതെ വരുന്ന വില്ലനാണ് തലവേദന. എന്നാൽ പലപോഴും തലവേദന കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് അതനുഭവിച്ചവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. എന്നാൽ എന്തൊക്കെ കാരണങ്ങളാണ് തലവേദനയുടെ പുറകിൽ എന്ന് നിങ്ങൾക്കറിയാമോ പലപോഴും നമ്മൾ പ്രതീക്ഷിക്കാത്ത കാരണങ്ങളായിരിക്കും തലവേദനയ്ക്ക് പുറകിലുണ്ടാവുന്നത്. സാധാരണ കാരണങ്ങൾ  പനിയോ, ചുമയോ, ടെൻഷൻ, മാനസിക സമ്മർദ്ദമോ ഒക്കെയായിരിക്കാം. എന്നാൽ ചില അസാധരണമായ കാരണങ്ങൾ തലവേദനയ്ക്ക് പുറകിലുണ്ടാവും. പലർക്കും  തലവേദനയ്ക്ക് എത്ര മരുന്ന് കഴിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും കാര്യമുണ്ടാവില്ല കാരണം ഇതിന്റെ കാരണമറിഞ്ഞ് ചികിത്സിക്കാത്തത് തന്നെ പ്രശ്‌നം. എന്നാൽ പലരുടേയും തലവേദനയുടെ അസാധാരണമായ ആ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
കാല്സ്യമത്തിന്റെ കുറവ്
ശരീരത്തിൽ  കാല്സ്യരത്തിന്റേയോ മാംഗനീസിന്റേയൊ കുറവുണ്ടാകുമ്പോൾ  തലവേദന സ്ഥിരമായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്ക് ശരീരത്തിൽ കാല്സ്യരത്തിന്റേയും മാംഗനീസിന്റേയും അളവ് പരിശോധിയ്ക്കുന്നത് നല്ലതാണ്.
കാപ്പിയും പ്രശ്‌നം
കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങളെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. ചായ, കൊക്കക്കോള, ചില മരുന്നുകൾ എന്നിവയെല്ലാം തലവേദന ഉണ്ടാക്കുന്നു.


പുകയില, മദ്യം

 

drnking lqr
പുകയിലയും മദ്യവും പലപോഴും തലവേദനയുടെ സ്ഥിരം കാരണങ്ങളിൽ ചിലതാണ്. ഇവ ഉപയോഗിക്കുമ്പോൾ പലപോഴും തലവേദന ഉണ്ടാവില്ല എന്നത് സത്യം. എന്നാൽ പിന്നീട് ഇവയുടെ ഹാങ്ഓവർ മാറുമ്പോഴായിരിക്കും പലപോഴും പ്രശ്‌നങ്ങളുടെ തുടക്കം.
തലവേദന മരുന്നുകൾ 
അത്ഭുതം തോന്നുന്നുണ്ടോ, പലപോഴും തലവേദന മാറാൻ വേണ്ടി നമ്മൾ  കഴിയ്ക്കുന്ന പല മരുന്നുകളും തലവേദന ഉണ്ടാക്കുന്നവ തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *