താരൻ ഒരു പ്രശ്‌നം ആണോ …

By on May 2, 2016

പലപോഴും താരന്‍ കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും നമുക്കിടയിലുള്ളവര്‍.

എന്തൊക്കെ ചെയ്തിട്ടും താരന്‍ എന്ന തീരാ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നിങ്ങൾക്ക്  കഴിയുന്നില്ലേ  താരനുള്ള ആളുമായുള്ള അടുത്ത സമ്പർക്കതിന്റെ ഫലമായി പലർക്കും  ഇത് സംഭാവനയായി കിട്ടിയിട്ടുണ്ടാകാം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് എന്നത്.  തലയോട്ടിയില്‍ എണ്ണമയം കൂടുന്നത് താരന്‍ ഉണ്ടാക്കാം. ഷാമ്പൂവിന്റെ അമിത ഉപയോഗം പലപ്പോഴും താരന് കാരണമാകാം. മാത്രമല്ല ആരോഗ്യപരമായ കാരണങ്ങളും താരന് പിന്നിലുണ്ട്. വിറ്റാമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ ഉപയോഗവും താരന് കാരണമാകാം. എന്നാല്‍ ഇന്നു വരെ ആരും പരീക്ഷിക്കാത്ത ചില വിദ്യകള്‍ താരന് കളയാന്‍ നമുക്ക് പരീക്ഷിച്ചു നോക്കാം. 

  • ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതൽ കൂട്ടാണ്. എന്നാല്‍ ചെറുനാരങ്ങാ നീരിനൊപ്പം അല്പംത തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക.
  • വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. ഇതിലും അല്പം ചെറുനാരങ്ങാ നീര് ചെർത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
  • ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്ച്ചിയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്ത്തന ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്ത്ത്  തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും. 

dandruff remove

  • ഉള്ളിനീരും നാരങ്ങാ നീരും ചേർന്ന മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഉള്ളിനീരും മുടി വളർച്ചക്ക് കാര്യമായി സഹായിക്കുന്നു.
  • നെല്ലിക്ക ഒരു ദിവസം മുഴുവന്‍ പാലിലിട്ടു വെച്ച് പിറ്റേ ദിവസം നന്നായി അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. താരനെ പ്രതിരോധിയ്ക്കാന്‍ എറ്റവും നല്ല മാര്ഗ്ഗ മാണ് ഇത്.
  • ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ചെമ്പരത്തി പൂവും ശിക്കകായയും കൂടി അരച്ച് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് താരനെ പ്രതിരോധിയ്ക്കാനുള്ള ബെസ്റ്റ് വഴിയാണ്.

Leave a Reply

Your email address will not be published. Required fields are marked *