Don't miss

ടെറസ്സിൽ വെണ്ട കൃഷി ചെയ്യുന്ന വിധം 

By on April 12, 2016

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ

ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളിൽ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കിൽ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവിൽ (ടെറസിൽ) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാൻ സാധിക്കും. അർക്ക അനാമിക , സല്കീർത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങൾ  ആണ് കൂടാതെ ആനക്കൊമ്പൻ വെണ്ട എന്ന ഒരിനം കൂടി ഉണ്ട്. നല്ല വലിപ്പമുള്ള ആനകൊമ്പൻ വെണ്ട 4-5 എണ്ണം ഉണ്ടെങ്കിൽ തന്നെ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഒരു നേരം കഴിക്കാം.
ഗ്രോ ബാഗിൽ മണ്ണ് നിറച്ചു വെണ്ട കൃഷി ചെയ്യാം. മട്ടുപ്പാവ് കൃഷിക്ക് കഴിവതും ഗ്രോ ബാഗ് തന്നെ ഉപയോഗിക്കുക, പ്ലാസ്റ്റിക് കവറുകളിൽമണ്ണ് നിറച്ചു കൃഷി ചെയ്യുമ്പോൾ കുറെ കഴിയുമ്പോൾ പ്ലാസ്റ്റിക് പൊടിഞ്ഞു പോകും. നിങ്ങൾ കൃഷി തന്നെ വെറുക്കും, ചെടിച്ചട്ടികൾ നല്ലതാണ് പക്ഷെ ഉയർന്ന വിലയാണ് അവയ്ക്ക്. ടെറസ് കൃഷിയ്ക്ക് ഏറ്റവും മെച്ചം ഗ്രോ ബാഗുകൾ തന്നെ. ഇവിടെ ഒരുപാടു തവണ ഗ്രോ ബാഗ് നെ ക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ണ് ലഭ്യമാണെങ്കിൽ അവ നിറയ്ക്കാം. മേൽ മണ്ണ് കട്ടയും കല്ലും കളയും മറ്റു അവശിഷ്ട്ടങ്ങളും കളഞ്ഞു ശരിയാക്കി എടുക്കുക. വേണമെങ്കിൽ ഇതിന്റെ കൂടെ ചകിരിചോർ ചേർക്കാം, സാദാരണ ചകിരി അല്ല വാങ്ങാൻ ലഭിക്കുന്ന ചകിരിചോറ്. അതെ പറ്റി ഇവിടെയുണ്ട്. മണ്ണ് ഇളക്കുമ്പോൾ കൂടെ വേപ്പിൻ പിണ്ണാക്ക് ഒരു പിടി (ഒരു ബാഗിന് ഒരു പിടി) ചേർക്കാം. ഉണങ്ങിയ കരിയില ,

ഉണങ്ങിയ ചാണകപ്പൊടി, ആട്ടിൻ കാഷ്ട്ടം ഇവയും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം.

ctrd img

വിത്തുകൾ പാകിയാണ് വെണ്ട തൈകൾ മുളപ്പിക്കുന്നത്. നടുന്നതിന് മുൻപ്  വിത്തുകൾ അൽപ്പ  സമയം വെള്ളത്തിൽ കുതിർത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കിൽ കൂടുതൽ നല്ലത്. വിത്തുകൾ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. ഒരു ഗ്രോ ബാഗിൽ 3-4 വിത്തുകൾ ഇടാം. വളർന്നു വരുമ്പോൾ നല്ല ആരോഗ്യമുള്ള ഒരെണ്ണം നിർത്തി മറ്റുള്ളവ പറിച്ചു കളയാം. ചെടികൾ വളരുന്ന മുറയ്ക്ക് ചേരിയെ രീതിയിൽ വളം നല്കുക. 3-4 ഇല വരുമ്പോൾ ഒരു പിടി കടല പിണ്ണാക്ക് നല്കുന്നത് ഏറ്റവും നല്ലതാണ്. മണ്ണ് അല്പ്പം മാറ്റി ഇട്ടു കൊടുക്കാം. അല്ലെങ്കിൽ ഉറുമ്പ് എടുത്തു കൊണ്ട് പോകും. ഫിഷ് അമിനോ ആസിഡ് പോലെയുള്ള ദ്രവ വളങ്ങൾ നല്കുക. 

തണ്ട് തുരപ്പൻ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിൻ കുരു പൊടിച്ച് 24 മണിക്കൂർ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേർന്നു കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിൻ കുരു ലഭ്യമല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തിൽ  ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോൾ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് തടത്തിൽ  ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *