Don't miss

ജീരകവെള്ളം കുടിച്ചു ക്യാൻസർ തടയൂ

By on April 24, 2016

കറികളിൽ ചേർക്കാൻ ഉപയോഗിയ്ക്കുന്ന ജീരകത്തിന് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്.


പ്രമേഹം, ട്യൂമർ, അണുബാധകൾ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് ജീരകം.
ജീരകമിട്ട വെള്ളം കുടിയ്ക്കുന്നവരും ധാരാളം. ദാഹത്തിനു മാത്രമല്ല, ജീരകവെള്ളം കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങൾ ഏറെയാണ്.
 ജീരകത്തിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കും.
കിഡ്നിയുടെ ആരോഗ്യത്തിന് ജീരകവെള്ളം ഏറെ നല്ലതാണ്.
ഇതിൽ അയൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിയ്ക്കാനും അനീമിയ

തടയാനും ഇത് ഏറെ നല്ലതാണ്.
ബ്രെസ്റ്റ്, ലിവർ ക്യാൻസറുകൾ തടയാൻ ജീരകവെള്ളം ഏറെ ഗുണം ചെയ്യും
ഇൻസോമ്നിയ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ജീരകവെള്ളം.
ജീരകവെള്ളം ഉമിനീർ ഉൽപാദനത്തിന് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യും.


തൊണ്ടയിലെ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ജീരകവെള്ളം. ഉപ്പുവെള്ളം പോലെത്തന്നെ ജീരകവെള്ളവും

jeerakavellam1

കവിൾക്കൊള്ളാൻ ഏറെ നല്ലതാണ്.
ബിപി കുറച്ച്‌ ഹൈപ്പർടെൻഷൻ തടയാൻ ജീരകവെള്ളം നല്ലൊരു മരുന്നാണ്.
ശരീരത്തിലെ ജലാംശം നില നിർത്താൻ ജീരകവെള്ളം ഏറെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കുന്നതു വഴി പ്രമേഹം കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്.
പല്ലുവേദന, കണ്ണുവേദന, സന്ധിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ശ്വസനപ്രശ്നങ്ങൾ, വയറിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ ജീരകവെള്ളം പലതിനും നല്ലൊരു മരുന്നാണ്.
മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിയ്ക്കുന്നതിനും ജീരകവെള്ളം നല്ലതാണ്.
അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ കുറയ്ക്കാനും ജീരകം നല്ലൊരു പ്രതിവിധിയാണ്
 

Leave a Reply

Your email address will not be published. Required fields are marked *