ചെമ്മീൻ ഉണ്ട

By on April 27, 2016

ആവശ്യമുള്ള സാധനങ്ങൾ
പൊരിച്ച ചെമ്മീൻ       – 200 ഗ്രാം
സവാള                         – രണ്ടെണ്ണം


പച്ചമുളക്‌                     – നാലെണ്ണം
ഇഞ്ചി പേസ്‌റ്റ്             – ഒരു ടീസ്‌പൂൺ
വെളുത്തുള്ളി പേസ്‌റ്റ്‌   – ഒരു ടീസ്‌പൂൺ
മുളക്‌പൊടി                 – ഒരു ടീസ്‌പൂൺ
മഞ്ഞള്‍പൊടി             – ഒരു നുള്ള്‌
പെരുഞ്ചീരകം             – കാല്‍ ടീസ്‌പൂൺ(പൊടിച്ചത്‌)
മല്ലിയില                      – ആവശ്യത്തിന്‌
കറിവേപ്പില                – ആവശ്യത്തിന്‌
തേങ്ങ ചിരവിയത്‌       – അര കപ്പ്‌
വെളിചെണ്ണ                 – രണ്ട്‌ ടേബിൾസ്‌പൂൺ
അരിപൊടി                  – ഒരു കപ്പ്‌
ഉപ്പ്‌                              – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾപൊടി, മുളക്‌പൊടി, ഉപ്പ്‌ എന്നിവ ചേർത്ത്‌ വേവിചെടുക്കുക. ചീനച്ചട്ടിയിൽ വെളിചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ സവാള, പച്ചമുളക്‌ എന്നിവ ചേർത്ത്‌ നന്നായി വഴറ്റുക.

chemmen unda
ഇതിലേക്ക്‌ ഇഞ്ചി-വെളുത്തുളളി പേസ്‌റ്റ് ചേർത്തിളക്കാം. ശേഷം വേവിചെടുത്ത ചെമ്മീൻ ചേർത്ത്‌ വഴറ്റിയെടുക്കുക. ഇതിലേക്ക്‌ പെരുഞ്ചീരകപൊടിയും തേങ്ങ ചിരവിയതും ചേർത്ത്‌ മൊരിച്ച്‌ വഴറ്റി മാറ്റിവെയ്‌ക്കുക.
അരിപൊടിയിൽ ആവശ്യത്തിന്‌ ഉപ്പ്‌ ചേർത്ത്‌ ചൂടുവെള്ളമുപയോഗിച്ച്‌ പാകത്തിന്‌ കുഴയ്‌ക്കുക. ഇത്‌ ചെറിയ ഉരുളകളാക്കി പരത്തി അതിൽ കുറച്ച്‌ ചെമ്മീൻ മസാല വെച്ച്‌ ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ അപ്പചെമ്പിൽ വെച്ച്‌ ആവി കയറ്റി വേവിചെടുക്കുക.

Image courtesy : 2.bp.blogspot.com , 

Leave a Reply

Your email address will not be published. Required fields are marked *