Don't miss

ചുണ്ടിന്റെ സംരക്ഷണത്തിനായി

By on June 6, 2016

ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ രാത്രി ഉറങ്ങും മുമ്പ്

അതു നനഞ്ഞ പഞ്ഞികൊണ്ട് തുടച്ചു നീക്കുക. ലിപ്സ്റ്റിക് നീക്കാന്‍ മാത്രമായുള്ള ക്ളെന്‍സിങ് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹെയര്‍ കളര്‍ പുരട്ടുന്നതും ഹെയര്‍ ഡൈ പുരട്ടുന്നതും ചുണ്ടുകളില്‍ പാല്‍പ്പാടയോ വെണ്ണയോ പുരട്ടി സംരക്ഷണം കൊടുത്ത ശേഷം മാത്രം. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അലര്‍ജി മൂലം ചുണ്ടുകള്‍ കറുത്തു പോവുകയോ പൊട്ടലുണ്ടാവുകയോ ചെയ്യാം.
കടുത്ത ചൂടില്‍ ചര്‍മ്മം വരണ്ട് ജലാംശം നഷ്ടപ്പെടും. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്. ചര്‍മ്മം വരണ്ടു പോയാല്‍ ചുണ്ടിലെ തൊലി

drnkg wtrr

ഇളകിയടര്‍ന്ന് വിണ്ടുകീറും. ചുണ്ടുകള്‍ എപ്പോഴും കടിക്കുക, നാവുകൊണ്ടു നനയ്ക്കുക തുടങ്ങിയ ശീലങ്ങളും ഒഴിവാക്കണം.ചുണ്ടിന്റെ സംരക്ഷണത്തിനുള്ള ലിപ്ബാം പുരട്ടി പുറത്തിറങ്ങിയാല്‍ വെയില്‍കൊണ്ട് വരണ്ടുപോവില്ള. ചുണ്ടില്‍ കറുത്ത പാടുകള്‍ ഉണ്ടാവുന്നത് അലര്‍ജിമൂലമോ ഏതെങ്കിലും മരുന്നിന്റെ പാര്‍ശ്വഫലമായോ ആവാം. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ഒരു ചര്‍മ്മരോഗവിദഗ്ധന്റെ സഹായം തേടണം
 

Image courtesy :  extensionart.com , stayathomemum.com. , 

Leave a Reply

Your email address will not be published. Required fields are marked *