Don't miss

ഗർഭിണികൾ നടക്കുന്നത് നല്ലതാണ്

By on April 29, 2016

ഗർഭകാലത്ത് വ്യായാമങ്ങൾ നല്ലതാണ്. ശാരീരിക അസ്വസ്ഥതകൾ

കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിർത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും.

ഗർഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗർഭിണികളോട് നടക്കാൻ നമ്മുടെ കാരണവന്മാരും ഡോക്ടർമാരുമെല്ലാം നിർദേശിയ്ക്കാറുമുണ്ട്.

ഗർഭകാലത്തു നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,  

ഗർഭകാലത്ത് ഹോർമോൺ മാറ്റങ്ങൾ കാരണം മൂഡുമാറ്റവും സ്ട്രെസുമെല്ലാം സാധാരണമാണ്. നടക്കുന്നതിലൂടെ എൻഡോർഫിനുകൾ ഉൽപാദിപ്പിയ്ക്കപെടും. ഇത് സ്ട്രെസ് കുറയ്ക്കാൻ നല്ലതാണ്.

ദിവസവും 10-15 മിനിറ്റു നടക്കുന്നത് മലബന്ധം അകറ്റാൻ നല്ലതാണ്. ഇത് കുടലിന്റ പ്രവർത്തനത്ത സഹായിക്കും.

ഗർഭകാലത്ത് ക്ഷീണം സർവസാധാരണമാണ്. എന്നാൽ വ്യായാമക്കുറവു നല്ലതല്ലതാനും. നടക്കുന്നത് അധികം ആയാസമില്ലാത്ത വ്യായാമമാണ്. ഇത് ഊർജം നൽകുകയും ചെയ്യും.

ഗർഭകാലത്ത് പല സ്ത്രീകൾക്കും ബിപി കൂടാറുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതുമല്ല. നടക്കുന്നതിലൂടെ ബിപി നിയന്ത്രിയ്ക്കാൻ സാധിയ്ക്കും.
നടക്കുന്നത് മസിലുകൾക്ക് ഗുണകരമാണ്. മസിലുകൾ വികസിയ്ക്കുന്നതിനും മുറുകുന്നതിനുമെല്ലാം നല്ലത്. ഇതിലൂടെ സാധാരണ പ്രസവം സാധ്യമാകുന്നു.

prgnt wlkng

ഗർഭകാലത്ത് നല്ല ഉറക്കം ലഭിയ്ക്കാനും നടക്കുന്നത് ഏറെ നല്ലതാണ്.
ഈ സമയത്തു തടി അധികമാകാതിരിയ്ക്കാനും നടക്കുന്നതു സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *