Don't miss

ഗർഭിണികൾക്കു വേണം വൈറ്റമിൻ ഡി

By on April 28, 2016

ഗർഭിണികൾ വൈറ്റമിൻ ഡി അടങ്ങിയ ആഹാരം കൂടുതൽ

കഴിക്കുന്നത് കുട്ടികൾക്ക് അലർജി വരാതിരിക്കാൻ സഹായിക്കുമെന്ന് പുതിയ കണ്ടെത്തൽ. വൈറ്റമിൻ ഡി അടങ്ങിയ ഗുളിക കഴിക്കുന്നതു പ്രയോജനം ചെയ്യില്ല. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ കുട്ടിക്കു അലർജി സാധ്യത കുറയുകയുള്ളൂവെന്നും പഠനങ്ങൾ പറയുന്നു.

ഗർഭകാലത്ത് വൈറ്റമിൻ ഡി ധാരാളമടങ്ങിയ മീൻ, മുട്ട, പാലുൽപന്നങ്ങൾ, കൂൺ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്താം. ഗർഭിണികൾക്ക് ഈ പഠനം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രചോദനമേകുമെന്നാണ് മൗണ്ട് സിനായ് സ്കൂൾ ഓഫ് മെഡിസിനിനിലെ അസിസ്റ്റൻറ് പ്രഫസറായ സുപിൻന്താ ബന്യാവനിക് പറയുന്നത്.

prgnt wmn fdd

വൈറ്റമിൻ ഡി പ്രതിരോധശേഷി വർദ്ധിപ്പിച്ച് അലർജിയും ആസ്തയും പ്രതിരോധിക്കുന്നു. ഗർഭകാലത്ത് അമ്മമാർ പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കേണ്ടതിന്റ ആവശ്യകതയേക്കുറിച്ചും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദി ജേർണൽ ഓഫ് അലേർജി ആൻഡ് ഇമ്യൂണോളജി എന്ന ജേർണലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *