Don't miss

ഗര്‍ഭിണിയാകാൻ 

By on May 26, 2016

ഗര്‍ഭിണിയാകാന്‍ തുണിയഴിക്കുകയോ ശാരീരികമായി

ബന്ധപ്പെടുകയോ പോലും വേണ്ടെന്ന് വിദഗ്ദ്ധര്‍. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭിണികളാകില്ലെന്ന ധാരണയും തെറ്റാണെന്ന് അവര്‍ പറയുന്നു. വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്പോള്‍പ്പോലും ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പരസ്പരം കെട്ടിപ്പുണരുമ്പോള്‍ വസ്ത്രത്തില്‍ പടരുന്ന ബീജത്തില്‍നിന്നുപോലും ഗര്‍ഭിണിയാകാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അടിവസ്ത്രത്തില്‍ ഉണങ്ങിപ്പിടിക്കുന്ന ബീജം പോലും ഇതിന് വഴിയൊരുക്കാം. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭിണികളാകില്ലെന്ന ധാരണയും തെറ്റാണ്. മുലയൂട്ടല്‍ ഗര്‍ഭനിരോധന മാര്‍ഗമല്ലെന്നും അതിന് തെളിവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

പ്രസവശേഷം ആദ്യത്തെ ആറുമാസത്തെ മുലയൂട്ടല്‍ ഒരു പരിധിവരെ ഗര്‍ഭധാരണം തടഞ്ഞേക്കാം. എന്നാല്‍ അതും നൂറുശതമാനം ഉറപ്പുള്ള കാര്യമല്ല. ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബീജം ഉള്ളില്‍ പോയില്ലെങ്കില്‍ ഗര്‍ഭിണിയാകില്ല എന്ന

hugs

ധാരണയ്ക്കും അടിസ്ഥാനമില്ല. ശുക്ലം വരുന്നതിന് മുമ്പ് ലിംഗം പുറത്തെടുത്താലും അതിന് മുമ്പുതന്നെ ബീജം ഉള്ളില്‍പ്പോകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ആര്‍ത്തവ ചക്രത്തെ അടിസ്ഥാനമാക്കിയുള്ള ശാരീരിക ബന്ധം ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും ഒരു പരിധിവരെ മാത്രമേ വിജയിക്കൂവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാസത്തിലെ ഏതുദിവസവും സ്ത്രീകള്‍ ഗര്‍ഭിണികളാകാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ പക്ഷം. ആര്‍ത്തവ സമയത്തുപോലും ഇതു സംഭവിക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Image courtesy :   doctorstevenpark.com ,  3.bp.blogspot.com , 

Leave a Reply

Your email address will not be published. Required fields are marked *