ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്

By on June 7, 2016

ഗര്‍ഭധാരണമെന്നത് ചില ദമ്പതിമാര്‍ക്ക് എളുപ്പമായിരിയ്ക്കും.

എന്നാല്‍ ഗര്‍ഭധാരണത്തിന് തടസങ്ങള്‍ നേരിടേണ്ടി വരുന്നവരുമുണ്ട്

ഗര്‍ഭധാരണത്തില്‍ പല ഘടകങ്ങളും ഏറെ പ്രധാനമാണ്. ഡയറ്റ്, ജീവിതശൈലി, ആരോഗ്യമുള്ള ശരീരം, ക്രമമായ ആര്‍ത്തവം ഇവയെല്ലാം പ്രധാനം.
എന്നാല്‍ ഏറെ പ്രധാനമായ മറ്റൊന്നാണ് സെക്സ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് ടിപ്സിനെക്കുറിച്ചറിയൂ, 
 
ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ആഴ്ചയില്‍ മൂന്നു തവണയെങ്കിലും സെക്സില്‍ ഏര്‍പ്പെടണം.
എന്നാല്‍ ദിവസവുമുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിവസവുമുള്ള ലൈംഗികബന്ധം ബീജത്തിന്റെ ഗുണം കുറയ്ക്കും.
 
സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ബീജത്തെ യൂട്രസില്‍ വേഗമെത്താന്‍ സഹായിക്കുമെന്നു ചില പഠനങ്ങള്‍ പറയുന്നു. പുരുഷന്മാരില്‍ ശരിയായ ഉയരം ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു.

sextip
 
ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് പൊസിഷനുകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെഷീനറി പൊസിഷന്‍. ബീജം കൂടുതല്‍ സമയം അണ്ഡവാഹിനിക്കുഴലില്‍ നില നില്‍ക്കാനും അണ്ഡവുമായി സംയോജിച്ചു ഗര്‍ഭധാരണം നടക്കാനും ഇത് സഹായിക്കും.
 
സെക്സിലേര്‍പ്പെടുന്ന പങ്കാളികളുടെ മാനസിക നിലയും പ്രധാനം. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയോടെയുള്ള സെക്സ് പ്രയോജനമില്ലാതാക്കും.

28 ദിവസമാണ് ഒരു സ്ത്രീയുടെ കൃത്യം ആര്‍ത്തവചക്രമായി കണക്കാക്കപ്പെടുന്നത്. ഈ ആര്‍ത്തവചക്രം കൃത്യമായ സ്ത്രീയില്‍ 14 ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക. ഈ സമയം നോക്കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ ആര്‍ത്തവചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്നവരില്‍ ഓവുലേഷന്‍ സമയവും വ്യത്യാസപ്പെട്ടിരിയ്ക്കും.

sex tp
 
ലൈംഗികജന്യ രോഗങ്ങളും അണുബാധയുമെല്ലാം സെക്സ് നടന്നാലും ഗര്‍ഭധാരണത്തെ തടയുന്ന ഘടകങ്ങളാണ്. ഇവയില്‍ നിന്നും രക്ഷ നേടുക

Image courtesy :   media2.intoday.in ,  media.ipcdigital.co.uk , myria.com , 

Leave a Reply

Your email address will not be published. Required fields are marked *