Don't miss

 കോളി ഫ്ലവർ കൃഷി രീതി തണ്ട് ഉപയോഗിച്ച്

By on April 12, 2016

കോളിഫ്ലവർ, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകൾ

സീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്. വിത്തുകൾ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. എന്നാൽ ഇവിടെ വിത്തുകൾ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകൾ (തണ്ടുകൾ) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ കോളിഫ്ലവർ കൃഷി ചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും ചെയ്തു. വിളവെടുപ്പ് കഴിഞ്ഞു അതിൽ ഒരു ചെടി നശിപ്പിക്കാതെ നില നിർത്തിയിരുന്നു. കോളി ഫ്ലവർ അതിന്റെ പൂവ് മാത്രം കട്ട് ചെയ്ത് ബാക്കി ചെടി നിലനിർത്തി. കുറെ കഴിഞ്ഞപോൾ ചെടിയിൽ വളരെയധികം എത്തുകൾ ഉണ്ടായി, അവ നല്ല രീതിയിൽ വളർന്നു വന്നു. അവ അടർത്തിയെടുത്ത് ഗ്രോ ബാഗില് വളർത്തി. അതിലൊന്നിന് ഇപോൾ പൂവ് ആയി, വിളവെടുപ്പ് ആകാറായി വരുന്നു.

couli flwr

ഗ്രോ ബാഗില് ആണ് കോളി ഫവർ കൃഷി ചെയ്തത്. ഗ്രോ ബാഗ്, നടീൽ,

കോളി ഫ്ലവർ കൃഷി രീതി ഇവ നേരത്തെ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വിവരങ്ങൾക്ക്  മേൽപ്പറഞ്ഞ പോസ്റ്റുകൾ വായിച്ചു നോക്കുക. കോളി ഫ്ലവർ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന രീതി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. തണ്ടുകൾ നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറെ ദിവസം തണലത്തു വെച്ച ശേഷം മാത്രം സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തിൽ വെക്കുക. വേരുകൾ ഉണ്ടായി ചെടി വളരാൻ തുടങ്ങുമ്പോൾ ജൈവ വളങ്ങൾ  കൊടുക്കാം.
 

Leave a Reply

Your email address will not be published. Required fields are marked *