Don't miss

കൊളസ്ട്രോള്‍ കുറയാന്‍ ആയുര്‍വ്വേദം

By on May 26, 2016

കൊളസ്ട്രോള്‍ കുറയ്ക്കാന്‍  വ്യയാാമമുറകള്‍ പലരും

ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം.

കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോളിനെ ചെറുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദത്തില്‍ ഉള്ളതെന്നു നോക്കാം.
 
അമൃതിന്റെ ഗുണമാണ് വെളുത്തുള്ളിയ്ക്കുള്ളത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മുന്നിലുള്ളതും വെളുത്തുള്ളി തന്നെയാണ്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി തിന്നൂ കൊളസ്ട്രോളിനെ ഓടിക്കൂ.
ആയുര്‍വ്വേദ കടകളില്‍ ലഭ്യമാണ് ഗുഗ്ഗുലു, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ഗുഗ്ഗുലു.

തുളസിയുടെ മഹത്വം പറഞ്ഞാല്‍ തീരില്ല. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് പലപ്പോഴും തുളസി നല്‍കുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

thulasi

ത്രികടു എന്നാല്‍ കുരുമുളകിന്റേയുംേ ഇഞ്ചിയുടേയും തിപ്പലിയുടേയും മിശ്രണമാണ്. ഇത് ആയുര്‍വ്വേദത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു മുന്നില്‍ നില്‍ക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനാണ് ഇത് സഹായിക്കുന്നത്.

ആയുര്‍വ്വേദത്തില്‍ മൂന്ന് ഔഷധങ്ങള്‍ കൂടി ചേര്‍ന്നതാണ് ത്രിഫല. കൊളസ്ട്രോളിനോട് പൊരുതാന്‍ ഇത്രയും പറ്റിയ വേറൊരു മരുന്നില്ല എന്ന് തന്നെ പറയാം.

payaru

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.

മല്ലിയില പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് മല്ലിയില. ദിവസവും മല്ലിയില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കും.
 

Image courtesy :   img-aws.ehowcdn.com ,  fijimala.com ,  4.bp.blogspot.com 

Leave a Reply

Your email address will not be published. Required fields are marked *