Don't miss

കൈക്കുഴയിലെ കറുപ്പകറ്റാൻ എളുപ്പവഴി  

By on April 29, 2016

സ്ലീവ്‌ലെസ്സ് ഡ്രെസ്സുകൾ ഇടുമ്പോൾ പല പെൺകുട്ടികളേയും വലയ്ക്കുന്ന ഒന്നാണ്

കൈക്കുഴയിലെ കറുപ്പ്. ഇത് പലപോഴും നമ്മുടെ ആത്മവിശ്വാസത്തെപോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ സ്ലീവ്‌ലെസ് വസ്ത്രങ്ങളും കൈ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. ഈ പ്രശ്‌നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം എന്നാൽ ഈ കറുപ്പ് പലപോഴും പെട്ടന്നുണ്ടാകുന്നതല്ല. പതുക്കെ പതുക്കെയാണ് ഇത് കൈക്കുഴയിൽ വ്യാപിക്കുന്നത്. എന്നാൽ ചില വീട്ടുമാർഗ്ഗങ്ങളിലൂടെ കൈക്കുഴയിലെ കറുപ്പ് നമുക്ക് ഇല്ലാതാക്കാം. അതെങ്ങനെയെന്ന് നോക്കാം. കാരണങ്ങൾ പലവിധം അമിതമായി വെയിൽ കൊള്ളുന്നതാണ് പലപോഴും ഇത്തരം കറുപ്പ് പാടുകൾക്ക് പ്രധാന കാരണം. അൾട്രാവയലറ്റ് രശ്മികൾ മെലാനിന്റ കൃത്യമായ ഉത്പാദനത്തെ തടയുന്നു. ഇത് തൊലിപ്പുറത്ത് നിറവ്യത്യാസത്തിന് കാരണമാകുന്നു. കൂടാതെ കോസ്‌മെറ്റിക് ക്രീമുകളുടെ ഉപയോഗം, ഷേവിംഗ് ക്രീമുകൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു.

രോഗലക്ഷണങ്ങൾ തുടർച്ചയായി വെയിൽ ഏൽക്കുമ്പോൾ ചർമ്മത്തിൽ കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. മാത്രമല്ല ഷേവിംഗ് ക്രീമിന്റയും ബ്ലേഡിന്റയും ഉപയോഗം പല തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.


 കറുപ്പ് നിറം മാറ്റാൻ പലപോഴും പല സൗന്ദര്യ വർദ്ധക വസ്തുക്കളും കൈക്കുഴയിലെ കറുപ്പ് നിറം മാറ്റാനായി നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ  ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്.
 
പഴങ്ങളും പച്ചക്കറികളും നമ്മുടെ അടുക്കളയിൽ സ്ഥിരമായി ലഭിയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ല ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കാവുന്നതാണ്. പ്രകൃതി ദത്തമാണ് എന്നതിനാൽ തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല.

wmnnnd

 നാരങ്ങ ഉപയോഗിക്കാം കയ്യിനു താഴെ കറുപ്പ് നിറമുള്ള സ്ഥലത്ത് നാരങ്ങ മുറിച്ചത് ഉരസുക. അൽപസമയം കഴിഞ്ഞ് കഴുകിക്കളയുക. ഇത് കൈക്കുഴയിലെ കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു

 വെള്ളരിക്കയും നല്ലൊരു വസ്തു വെള്ളരിക്ക ഉപയോഗിച്ചും കൈക്കുഴയിലെ കറുപ്പകറ്റാം. വെള്ളരിക്കയുടെ കഷ്ണമെടുത്ത് കക്ഷത്തിൽ ഉരസുക. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

 ഫേസ്പാക്കും ഉപയോഗിക്കാം മുഖചർമ്മത്തിനായി ഉപയോഗിക്കുന്ന ഫേസ്പാക്കുകൾ കൈക്കുഴയിലെ കറുപ്പകറ്റാനും ഉപയോഗിക്കാം. വെള്ളരിക്ക ജ്യൂസ്, നാരങ്ങ നീര്, മഞ്ഞൾ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാൽ മതി.

 നാരങ്ങ നീരും തേനും നാരങ്ങ നീരും തേനും തൈരും ചേർത്ത് തയ്യാറാക്കുന്ന പാക്കും കയ്യിനടിയിലെ കറുപ്പ് നിറത്തിന് പരിഹാരമാണ്. മാത്രമല്ല തേനും തൈരും ചർമ്മത്തിന്റ വരർച്ചയേയും തടയുന്നു.

Leave a Reply

Your email address will not be published. Required fields are marked *