കൊഞ്ച്‌ മസാല

By on April 27, 2016

ആവശ്യമുള്ള സാധനങ്ങൾ

കൊഞ്ച്‌                    – അര കിലോ
സവാള                     – ഒരെണ്ണം


തക്കാളി                    – ഒരെണ്ണം
കുടംപുളി                   – നാല്‌
ഇഞ്ചി                       – ചെറിയ 2 പീസ്‌ 

വെളുത്തുള്ളി പേസ്‌റ്റ് -ഒരു ടേബിൾ സ്‌പൂൺ
തേങ്ങ ചിരകിയത്‌    – അര മുറി
തേങ്ങാക്കൊത്ത്‌       – അര കപ്പ്‌
മല്ലിപൊടി                – ഒരു ടീ സ്പൂൺ 
മുളകുപൊടി              – ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി       – ഒരു ടീ സ്പൂൺ
ഗരംമസാല             – ഒരു ടേബിൾ സ്പൂൺ
നെയ്യ്‌                      – അര ടീ സ്പൂൺ
കടുക്‌                      – ഒരു ടീ സ്പൂൺ
കറിവേപ്പില            – മൂന്ന്‌ തണ്ട് 
മല്ലിയില                 – രണ്ട്‌ ടീ സ്പൂൺ (ചെറുതായി അരിഞ്ഞത്‌)
ഉപ്പ്‌                        – പാകത്തിന്‌

തയാറാക്കുന്ന വിധം
കൊഞ്ച്‌ വൃത്തിയാക്കി വയ്‌ക്കുക. തേങ്ങയും ചെറിയ ഉളളിയും വറുത്ത ശേഷം മുളകുപൊടി, മല്ലിപൊടി, ഗരംമസാലപൊടി ഇവ ചേർത്ത്‌

chemmen curry

മൂപ്പിക്കുക. ചൂടാറുമ്പോൾ മിക്‌സിയിൽ നന്നായി അരചെടുക്കാം. ചീനച്ചട്ടിയിൽ വെളിചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ കടുക്‌ പൊട്ടിക്കുക.
ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ഇവ ചേർത്ത്‌ മൂപ്പിക്കുക. ഇതിലേക്ക്‌ മഞ്ഞൾപൊടി ഉപ്പ്‌ എന്നിവ ചേർക്കുക. ശേഷം തക്കാളിയും കുടംപുളി പിഴിഞ്ഞതും ചേർക്കാം. ഇതിലേക്ക്‌ അരച്ച മസാല ചേർത്ത്‌ തിളയ്‌ക്കുമ്പോൾ കൊഞ്ച്‌ ചേർത്ത്‌ ഇളക്കുക. അടച്ചുവച്ച്‌ വേവിക്കുക. കറിവേപ്പില വിതറി അടച്ചു വയ്‌ക്കാം.
 

Leave a Reply

Your email address will not be published. Required fields are marked *