കുലുക്കി സർബത്തിന്റ മാഹാത്മ്യം

By on April 25, 2016

സർബത്ത് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അൽപം കൂടു സ്പെഷ്യലായി പറഞ്ഞാൽ കുലുക്കി

സർബത്തായിരിക്കും ഇന്നത്തെ താരം. നമ്മുടെ നാട്ടിൽ അൽപം സ്പെഷ്യലാണ് ഇന്ന് കുലുക്കി സർബത്ത്.
ദാഹം മാറാൻ മാത്രമല്ല എനർജിയുടെ കാര്യത്തിലും കുലുക്കി സർബത്ത് അൽപം സ്പെഷ്യൽ ആണ്. ഇത് കുടിച്ചാൽ പിന്നെ യാതൊരു തരത്തിലുള്ള എനർജി ഡ്രിങ്ക്സും കഴിക്കേണ്ട എന്നതാണ് സത്യം. ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
നാരങ്ങ – 1 എണ്ണം
പഞ്ചസാര സിറപ്പ് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 1 എണ്ണം
ഇഞ്ചി നീര് – അര ടീസ്പൂൺ
കശകശ – അര ടീസ്പൂൺ
സോഡാ -1 ഗ്ലാസ്സ് 
ഐസ് പൊടിച്ചത് – 1 കപ്പ്

തയ്യാറാക്കുന്ന വിധം
ഒരു ജാറിൽ പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. നാരങ്ങ മുറിച്ച്‌ ചെറുതായി പിഴിഞ്ഞ് അതിലിട്ട് ഇഞ്ചി നീര്, കശകശ, ഐസ് പൊടിച്ചത് എന്നിവയും ചേർത്ത് നന്നായി കുലുക്കുക. 20 സെക്കന്റ്  കുലുക്കിയ ശേഷം ഗ്ലാസ്സിൽ പകർന്ന് ഉപയോഗിക്കാം.

kulukki

Leave a Reply

Your email address will not be published. Required fields are marked *