Don't miss

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമുണ്ടോയെന്നറിയൂ

By on April 24, 2016

നിങ്ങളുടെ കുട്ടി പതിവായി തലവേദന, കണ്ണുകളിൽ വേദന എന്നിവ സംബന്ധിച്ച്‌

പരാതിപെടുകയും ഇടക്കിടെ കണ്ണുതിരുമ്മുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കാഴ്ചയിലെ പ്രശ്നത്തിന്റ സൂചനയാണ്.ചെറിയ കുട്ടികൾ നിങ്ങളോട് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ സംബന്ധിച്ച്‌ പറയുകയില്ല. പിന്നെ എങ്ങനെയാണ് ഒരു നേത്രചികിത്സകന്റ സഹായം കൂട്ടിക്ക് ആവശ്യമാണ് എന്ന് തിരിച്ചറിയുക ഐക്കോണിക് ഹോസ്പിറ്റലിലെ കുട്ടികളുടെ നേത്ര ചികിത്സകനും, കോങ്കണ്ണ് സ്പെഷ്യലിസ്റ്റുമായ ഡോ. പ്രാചി ആഗ്ഷേ കുട്ടികളുടെ കാഴ്ച തകരാറ് മനസിലാക്കാൻ സഹായിക്കുന്ന പത്ത് ലക്ഷണങ്ങളെക്കുറിച്ച്‌ പറയുന്നു. ഉറക്കം വരുമ്പോൾ കണ്ണ് തിരുമ്മുന്നത് സാധാരണമാണെങ്കിലും എല്ലായ്പ്പോഴും ഇത് ചെയ്യുന്നത് പ്രശ്നത്തിന്റ സൂചനയാണ്.
 
വൈകുന്നേരങ്ങളിൽ പതിവായി തലവേദനയുണ്ടാകുന്നത് കാഴ്ചാസംബന്ധമായ തകരാറിന്റ സൂചനയാണ്.
കുട്ടികൾ കളിക്കുമ്പോൾ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്ഥമായ ഒരു കാര്യമാണിത്. കുട്ടി മിക്കപോഴും ഒരു കണ്ണടച്ച്‌ വായിക്കുകയും ടിവി കാണുകയുമൊക്കെ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.
കണ്ണിന് പ്രശ്നമുണ്ടെങ്കിൽ കടുത്ത വെളിച്ചം കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കും. തുടർന്ന് വെളിച്ചം കുറഞ്ഞ ഒരു

സ്ഥലത്തേക്ക് മാറുമ്പോൾ ഏറെ സമയത്തേക്ക് കുത്തുകൾ  ഉള്ളതായി കാണപെടും.

head pn kids]

ചില കുട്ടികൾ തമാശയായി കോങ്കണ്ണ് ഉള്ളത് പോലെ കാണിക്കും. എന്നാൽ വായിക്കുമ്പോഴും, ടിവി കാണുമ്പോഴും കോങ്കണ്ണുള്ളതായി കാണുന്നവെങ്കിൽ ഒരു നേത്രചികിത്സകനെ സമീപിച്ച്‌ കണ്ണ് പരിശോധിക്കണം.

കുട്ടി തല ചരിച്ച്‌ പിടിച്ചാണോ നോക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഇടക്കിടെ ഇങ്ങനെ ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കണ്ണിന് തകരാറുള്ള ഏറെ കുട്ടികളും ടിവിയോട് വളരെ അടുത്തിരിക്കുകയും, പുസ്തകങ്ങൾ കണ്ണിനോട് ചേർത്ത് പിടിച്ച്‌ വായിക്കുകയും ചെയ്യും. അവർക്ക് ശരിയായി കാണാൻ  സാധിക്കാത്തതിനാലാണ് ഇത്.

tv waching

കൃഷ്ണമണി നിരീക്ഷിക്കാൻ കുട്ടിയെ ഏതാനും സെക്കൻഡ് നേരത്തേക്ക് പിടിച്ചിരുത്തുക പ്രയാസമുള്ള കാര്യമായിരിക്കും. എന്നാൽ മറ്റന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അത് സ്ഥിരീകരിക്കാനായി നിരീക്ഷിക്കേണ്ടതാണ്. കൃഷ്​ണമണി സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ കാഴ്ച തകരാറോ, നേത്ര രോഗങ്ങൾ മൂലമോ ആകാം.

ചെറിയ കുട്ടികളുടെ കണ്ണിലെ ചുവപ്പ് നിറം എന്തുകൊണ്ടാണ് എന്ന് അറിയാതെ വന്നാൽ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. മിക്കവാറും ഇത് ചെങ്കണ്ണ് അല്ലെങ്കിൽ മറ്റന്തെങ്കിലും നേത്രരോഗങ്ങൾ മൂലമാണെന്ന അനുമാനത്തിലാവും നിങ്ങളെത്തുക. കുട്ടിക്ക് കണ്ണടയും ആവശ്യമായി വരും.
മേൽ പറഞ്ഞ ലക്ഷണങ്ങൾ കുട്ടിയുടെ കണ്ണിൽ വേദനയ്ക്ക് കാരണമാകും. കുട്ടിയുടെ കാഴ്ച മങ്ങാൻ ഇടയാക്കും എന്നതാണ് ഇതിന് കാരണം. കുട്ടി ഇടക്കിടെ കണ്ണു വേദനിക്കുന്നതായി പരാതിപെടുന്നുവെങ്കിൽ കണ്ണു പരിശോധിക്കാൻ വൈകിക്കരുത്. 

Image courtesy : americanmigrainefoundation.org , 

Leave a Reply

Your email address will not be published. Required fields are marked *