- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
കുട്ടികൾക്ക് കാപ്പി കുടിയ്ക്കാമോ

കാപ്പി. ചായ എന്നിവ പൊതുവെ മുതിർന്നവരുടെ ശീലങ്ങളായാണ് കണക്കാക്കപെടുന്നത്. കുട്ടികൾക്കു പാലും.
ഒരു പരിധി വരെ ചായയ്ക്കും കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പരിധിയിൽ കൂടുന്നത് ദോഷങ്ങൾ വരുത്തും.
ഇതുപോലെ മുതിർന്നവരെപോലുള്ള ഭക്ഷണങ്ങളല്ലാ, കുട്ടികൾക്കു ചേർന്നത്. കാപ്പിയുടെ കാര്യവും അങ്ങനെ തന്നെ. കാപ്പി കുടിയ്ക്കുന്നത് കുട്ടികൾക്കു നല്ലതല്ലെന്നാണ് പറയുന്നത്.
ഇങ്ങനെ പറയാനുളള ചില കാരണങ്ങളെക്കുറിച്ചറിയൂ,
മുതിർന്നവരേക്കാൾ കുട്ടികൾക്ക് ഉറക്കം കൂടുതൽ വേണം. കാപ്പി കുട്ടികളിൽ ഇൻസോംമ്നിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഉറക്കക്കുറവുണ്ടാക്കും.
കാപ്പി കുട്ടികളിൽ പല്ല് വേഗം കേടാകാൻ കാരണമാകും. പല്ലുകളുടെ ഇനാമലിനെ കാപ്പിയുടെ അസിഡിക് സ്വഭാവം നശിപ്പിയ്ക്കും.
വളരുന്ന പ്രായമാണ് കുട്ടികളുടേത്. കാൽസ്യത്തിന്റ സാന്നിധ്യം വളരെ പ്രധാനം. കാപ്പി മൂത്രശങ്ക വർദ്ധിപ്പിയ്ക്കും. അമിതമായി മൂത്രമൊഴിയ്ക്കുന്നതിലൂടെ കാൽസ്യം നഷ്ടപെടും. ഇത് കുട്ടികളുടെ വളർച്ചയെ ബാധിയ്ക്കും.
കാപ്പി വിശപ്പു കുറയ്ക്കുന്നതാണ് മടോരു കാരണം. ഇത് കുട്ടികളുടെ വളർച്ചയ്ക്കു ദോഷം വരുത്തും.
കാപ്പി കുട്ടികളിൽ ഏകാഗ്രതക്കുറവുണ്ടാക്കും. ഹൈപ്പർടെൻഷനും ഹൈപ്പർ ആക്ടീവിറ്റിയ്ക്കും ശ്രദ്ധക്കുറവിനും അസ്വസ്ഥതയ്ക്കുമെല്ലാം കാരണമാകും.