കുട്ടികളുടെ ബുദ്ധിക്ക് ആവശ്യമായ  ഭക്ഷണങ്ങള്‍ 

By on May 21, 2016

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് അമ്മമാര്‍ക്ക്

എപ്പോഴും ടെന്‍ഷനുണ്ടാക്കുന്നുണ്ട്. എന്തു നല്‍കണം എന്തൊക്കെയാണ് പോഷക ആഹാരങ്ങള്‍ ഇങ്ങനെ ഒരുപാട് ആശങ്കകള്‍ അമ്മമാരെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ ഇവ കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

1.കട്ടത്തൈര്.

കട്ടത്തൈര് കുട്ടികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്ന പദാര്‍ത്ഥമാണ്. തലച്ചോറിന്റെ മെമ്ബ്രന്‍സസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആയാസരഹിതമക്കാന്‍ ഇതു സഹായിക്കും. ബ്രെയിന്‍ ടിഷ്യൂസ്, ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് എന്നിവയുടെ വളര്‍ച്ചയ്ക്കും ഗുണകരമാണ് തൈര്. ഒരു ദിവസം 50 മുതല്‍ 70ഗ്രാം വരെ തൈര് 2മുതല്‍ 5വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്കു നല്‍കുന്നത് നല്ലതാണ്.

2.വെണ്ണപ്പഴം.

തലച്ചോറിന്റെ രക്തയോട്ടം കൂട്ടാന്‍ അത്യുത്തമമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയക്കാന്‍ സഹായകമാണ്. ഇതിനുളളിലെ ഒലീക് ആസിഡ് തലച്ചോറിലെ മ്യെലിനെ സംരക്ഷിക്കും.

3.പച്ചക്കറികള്‍.

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് മധുരക്കിഴങ്ങ്, ക്യാരറ്റ്, മത്തങ്ങ തുടങ്ങിയവ. ചീരപോലുളള ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊളളിക്കുന്നത് നല്ലതാണ്.

vgtbls kds

4. ബ്രോക്കോളി.

ആവിയില്‍ വേവിച്ചെടുക്കുന്ന ബ്രോക്കോളി കുട്ടികളുടെ ബുദ്ധി വികാസത്തിന് ഏറെ സഹായിക്കും. ക്യന്‍സറിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്‍സും ധാരാളം അടങ്ങയിട്ടുളള പ ദാര്‍ത്ഥമാണ് ബ്രോക്കോളി.

5.മത്സ്യം.

കുട്ടികളുടെ മാനസിക വികസനങ്ങള്‍ക്കും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും മത്സ്യം കഴിക്കുന്നത് അത്യുത്തമമാണ്. ദിവസേന കുട്ടികള്‍ക്കു മീന്‍ നല്‍കുന്നത് നല്ലതാണ്. പ്രത്യേകിച്ചും സാല്‍മാണ്‍, ട്യൂണ മീനുകളാണ് ഏറ്റവും ഫലപ്രദം. മറ്റു മീനുകളും നന്ന്. മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിനെ സഹായിക്കുന്നു.

fsh kds

6. മുട്ട.

മീനിലെ പോലെ തന്നെ മുട്ടയിലും ഒമേഗ 3 അടങ്ങിയിരിക്കുന്നു. കൂടാതെ സിങ്ക്, ലുടീന്‍, കോളിന്‍ എന്നിവ ഏകാഗ്രതയും, ശ്രദ്ധയും വര്‍ധിക്കാന്‍ സഹായിക്കുന്നു. കോളിന്‍ ഉത്പാദിപ്പിക്കുന്ന അസെറ്റില്‍കോളിന്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും.
 

Image courtesy :   wsuextensionfoodsense ,  therawfoodmum.com ,  wholeparent.com , 

Leave a Reply

Your email address will not be published. Required fields are marked *