കുടവയർ കുറയ്ക്കാൻ ഇതാ ഒരു കിടിലൻ ജ്യുസ്

By on April 30, 2016

കുടവയറാണ് ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.

അതിരാവിലെ എഴുന്നേറ്റ് നടക്കാൻ ഇറങ്ങുകയും ഇതുവഴി കുടവയർ കുറയ്ക്കാം എന്നും സ്വപ്‌നം കാണുന്നവരുണ്ട്. കണ്ണിൽകണ്ട പുസ്തകങ്ങളിലും മറ്റും കാണുന്ന വ്യായാമമുറകൾ ചെയ്ത് സമയവും ഊർജവും കളയാതെ കുടവയർ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, അറിഞ്ഞോളൂ കുടവയർ കുറയ്ക്കാൻ ഒരു കിടിലൻ ജ്യൂസുണ്ട്. ഇത് അടിവയറിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിങ്ങൾ ഉറങ്ങുമ്പോൾ വേഗത്തിലാക്കുകും ചെയ്യുന്നു.

ജ്യൂസ് തയ്യാറാക്കാൻ അവശ്യം വേണ്ട വസ്തുക്കൾ

കുക്കുംബർ                 -1 എണ്ണം
പുതിനയില               -1 കെട്ട്ച
തച്ച ഇഞ്ചി                -1 ടേബിൾ സ്പൂൺ
കറ്റാർവാഴയുടെ നീര്  -1 ടേബിൾ സ്പൂൺ<
ചെറുനാരങ്ങ             -1 എണ്ണം
വെള്ളം                    -അരഗ്ലാസ്

തയ്യാറാക്കുന്ന വിധം
മേൽപറഞ്ഞ വസ്തുക്കൾ എല്ലാം ഒരുമിച്ചു ചേർത്ത് ഒരു മിക്‌സറിൽ ഇട്ട് അരചെടുത്താൽ ജ്യൂസ് റെഡിയായി. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് കുടിക്കണം. സ്ഥിരമായി കുടിച്ചാൽ മാത്രമേ നല്ല ഫലം ഉണ്ടാക്കാൻ സാധിക്കൂ. കൊഴുപ്പ് കുറയ്ക്കാനും അതുവഴി ശരീരം തടി കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ ഇത് വേഗത്തിലാക്കുന്നുണ്ട്. ജ്യൂസിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കൂടി നോക്കാം.

juicee
പുതിനയില
കുകുംബർ പോലെ തന്നെ പുതിനയിലയിലും കലോറി വളരെ കുറവാണ്. മാത്രമല്ല, വൈറ്റമിൻ, മിനറൽ എന്നിവയാൽ സമ്പുഷ്ടവുമാണ്. ആൻഡി ഓക്‌സിഡന്റുകളും പുതിനയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വയർ വീർക്കുന്നതിനെ പുതിനയിലെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കുകുംബർ

കുകുംബർ അഥവാ കക്കരിക്ക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. കുകുംബറിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. നാരുകളുടെ അളവും കൂടുതലാണ്. മാത്രമല്ല വയറിന് അത്യുത്തമവുമാണ് കുകുംബർ.

cucumbber

ചെറുനാരങ്ങ
ശരീരത്തിലെ അനാവശ്യമായ ടോക്‌സികുകൾ ഒഴിവാക്കാൻ ചെറുനാരങ്ങ ഏറെ സഹായകമാണ്. വണ്ണം കുറയ്ക്കുന്ന പ്രവർത്തി വേഗത്തിലാക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി
ശരീരചോഷണം വേഗത്തിലാക്കുകയും കൊഴുപ്പിനെ അലിയിച്ചു കളയുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

ggingerr

കറ്റാർവാഴ നീര്
ആൻഡി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ശരീരത്തിൽ മൂലധാതുക്കൾ അടിഞ്ഞു കൂടുന്നത് തടയുകയും എരിച്ചിലിനോട് പോരാടുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാനുള്ള എല്ലാ കാര്യങ്ങളിലും കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.

Image courtesy : media.mercola.com  , aamhinashikkar.com , 

Leave a Reply

Your email address will not be published. Required fields are marked *