കുടവയറിന് ഉച്ചഭക്ഷണത്തിനു പകരം ഷേക്ക്

By on April 25, 2016

എത്രയൊക്കെ തിരക്കുണ്ടെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ശാസ്ത്രം.

ഭക്ഷണം കഴിയ്ക്കാതിരുന്ന് തടി കുറയ്ക്കാമെന്ന് കരുതുന്നവർക്കാണ് മുന്നറിയിപ്പ്. കാരണം ഭക്ഷണം കഴിയ്ക്കാതിരുന്നാൽ തടി കുറയില്ലെന്ന് മാത്രമല്ല ചിലപോൾ കൂടുകയുമാണ് ചെയ്യുന്നത്.
എന്നാൽ ഉച്ചഭക്ഷണത്തിനു പകരം രുചികരമായ ഒരു ഷേക്ക് ആയാലോ. രുചി മാത്രമല്ല ആരോഗ്യവും ഇത് നൽകുന്നു എന്നതാണ് ഈ ഷേക്കിന്റ പ്രത്യേകതയും. വയറു കുറയ്ക്കാൻ കഷ്ടപെടുന്നവർക്കാണ് ഈ ഷേക്ക് കൊണ്ടുള്ള പ്രയോജനവും. ഇവ കഴിച്ചാൽ വെളുക്കും!!
എങ്ങനെ ഈ ഷേക്ക് തയ്യാറാക്കാം എന്നു നോക്കാം. മാത്രമല്ല ഇത് ഉച്ചഭക്ഷണം നൽകുന്ന അതേ ആരോഗ്യവും നമുക്ക് നൽകുന്നു എന്നതാണ് കാര്യം.
അതുകൊണ്ട് തന്നെ ഉച്ചഭക്ഷണത്തിനു പകരം വയറു കുറയ്ക്കാനുള്ള ഉപാധിയായ ഈ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
 

2 കപ്പ് വെള്ളം, രണ്ട് കപ്പ് ഫ്രൂട്സ്, ഇനി നിങ്ങൾക്ക് ഫ്രൂട്സ് ഇഷ്ടമല്ലെങ്കിൽ പച്ചക്കറികളായാലും മതി. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര പാനി, മാപ്പിൾ സിറപ്പ്, തേൻ, കാൽകപ്പ് നട്സ്, വെണ്ണ, രണ്ട് കപ്പ് ഉരുളക്കിഴങ്ങ് അല്ലെങ്കിൽ ഓട്സ്


ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കാം. മധുരം ആവശ്യമുള്ളവർക്ക് മധുരവും ആവശ്യാനുസരണം ചേർക്കാം.
ശരീരത്തിലെ ടോക്സിൻ ഈ ഷേക്ക് കഴിയ്ക്കുന്നതിലൂടെ പുറന്തള്ളപെടുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ വിഷാംശം കളയാൻ ഏറ്റവും നല്ലതാണ് ഈ ഷേക്ക്.

വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും ഈ ഷേക്ക് സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയുന്നതിലൂടെ കുടവയർ ചുരുങ്ങുന്നു എന്നതാണ് കാര്യം.

oatss
ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുമ്പോൾ നമുക്ക് ലഭിയ്ക്കുന്ന അതേ വിറ്റാമിനുകളും പ്രോട്ടീനുകളും തന്നെയാണ് ഈ ഷേക്ക് കഴിയ്ക്കുമ്പോഴും നമുക്ക് ലഭിയ്ക്കുന്നത്.
ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിലൂടെ കൊളസ്ട്രോളിന്റ കാര്യത്തിലും ഇത് തീരുമാനമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു പാനീയമാണ് ഇത്.
കുടവയർ കുറയുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നത്, മെറ്റബോളിസം ഉയർത്തുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് അമിതവണ്ണത്തെ തടയുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *