Don't miss

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്.

By on May 24, 2016

ഒന്‍പതു മാസവും അമ്മയുടെ വയറ്റിലാണ്

കുഞ്ഞിന്റെ വാസം. കുഞ്ഞിന്റെ ചലനം അമ്മയ്ക്കു തിരിച്ചറിയണമെങ്കില്‍ നാലു മാസമെങ്കിലുമാകും. കുഞ്ഞു വളരുന്നതിനനുസരിച്ച്‌ ഈ ചലനങ്ങളും കൂടുതല്‍ അനുഭവപ്പെടും.

ഈ ഒന്‍പതു മാസക്കാലവും കുഞ്ഞ് യൂട്രസില്‍ എന്തു ചെയ്യുകയാണെന്ന് പലര്‍ക്കും ആശ്ചര്യമുണ്ടാകും. കുഞ്ഞുറങ്ങുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

എന്നാല്‍ പുറത്തു വരുന്നതിനു മുന്‍പു തന്നെ പലതും ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കുഞ്ഞു ഗ്രഹിച്ചിരിയ്ക്കും. 

കുഞ്ഞുങ്ങള്‍ വയറ്റില്‍ വച്ചു കരയുന്നത് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ വ്യക്തമായിട്ടുണ്ട്.

ഇരട്ടക്കുട്ടികളെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ അവര്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാകും. ഈ അടുപ്പം അമ്മയോടു വയറ്റിലുള്ള കുഞ്ഞിനുമുണ്ടാകും. തിരിച്ചും. പുറത്തു വന്നാല്‍ അവര്‍ അമ്മയെ പെട്ടെന്നു തിരിച്ചറിയും.

prgnnt wmnn

വയറ്റില്‍ വച്ചു തന്നെ കുഞ്ഞിന് എക്കിളിണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഗര്‍ഭം 26 ആഴ്ചകളാകുമ്പോള്‍ കുഞ്ഞ് പല കാര്യങ്ങളോടും പ്രതികരിച്ചു തുടങ്ങും. കുഞ്ഞു പുഞ്ചിരിയ്ക്കും, വയറ്റില്‍ വച്ചു തന്നെ.

കുഞ്ഞുങ്ങള്‍ യൂട്രസില്‍ വച്ചു കോട്ടുവാ ഇടുന്നതും സ്കാനിംഗ് റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞിട്ടുണ്ട്.

വയറ്റില്‍ വച്ചു തന്നെ കുഞ്ഞു കണ്ണു തുറക്കുമോയെന്ന സംശയം സ്വാഭാവികം. 28 ആഴ്ചകളുള്ളപ്പോള്‍ കുഞ്ഞ് കണ്ണുകള്‍ തുറക്കും. വയറ്റില്‍ ശക്തി കൂടിയ ലൈറ്റടിച്ചാല്‍ കണ്‍ചിമ്മും.

prgnt wmmn

മൂന്നാംമാസം അവസാനം കുഞ്ഞ് യൂട്രസില്‍ മൂത്രവിസര്‍ജനം നടത്തിത്തുടങ്ങും.

അമ്മ കഴിയ്ക്കുന്ന ഭക്ഷണരുചികള്‍ അംമ്നിയോട്ടിക് ഫ്ളൂയിഡിലൂടെ കുഞ്ഞിലേയ്ക്കെത്തും. കുഞ്ഞും ഈ രുചി പരിചയിക്കും. 15 ആഴ്ചകളാകുമ്പോള്‍ മധുരം കുഞ്ഞ് ഇഷ്ടപ്പെട്ടു തുടങ്ങും.

Image courtesy :   edc2.healthtap.com ,  apelasyon.com ,  apelasyon.com , 

Leave a Reply

Your email address will not be published. Required fields are marked *