Don't miss

കാമുകന്മാർ അറിയാൻ

By on April 12, 2016

ആദ്യപ്രണയം പൊട്ടിപൊളിഞ്ഞതിനു ശേഷം വീണ്ടും

പ്രണയിചെങ്കിലും ആദ്യപ്രണയത്തെ അത്ര പെട്ടന്ന് മറക്കാനാവില്ലെന്നാണ് പഠനം. ബ്രിട്ടണിലെ ഒരു സസർവകലാശാല നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എത്രയൊക്കെ മറ്റു ബന്ധങ്ങളില്‍ ഇഴുകിചേർന്നാലും ആദ്യാനുരാഗം മറക്കാൻ  കഴിയില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. പത്തില്‍ ആറു പേരും ഇത്തരത്തിൽ ആദ്യ പ്രണയത്തിന്റെ നൊമ്പരം പേറുന്നവരാണ് എന്നായിരുന്നു കണ്ടെത്തൽ. മുൻകാല പ്രണയിനിയുമായി പലർക്കും ഇപഴും ഫേസ്ബുക്ക് വഴി വരെ ബന്ധമുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ബ്രേക്കപ്പിനു ശേഷം എത്ര കാലം കഴിഞ്ഞാലും പലർക്കും പ്രിയപ്പെട്ടതായിരിക്കും ആദ്യം പ്രണയം. വളരെക്കുറച്ചു പേര്‍ ആദ്യം പ്രണയത്തെ ഓർക്കാനിഷ്ടപ്പെടുന്നില്ലെങ്കിലും പകുതിയിലധികം പേരും ഇപ്പോഴും തങ്ങൾക്കു പ്രിയപ്പെട്ടതായി ആദ്യ പ്രണയം കൊണ്ടു നടക്കുന്നു. പന്ത്രണ്ട് ശതമാനം പേരും

love img ആദ്യ പ്രണയിനിയെ ഇപ്പോഴും നല്ല സുഹൃത്തായി കൊണ്ടു നടക്കാനാഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിനുള്ളിലെ തമാശ ഇതൊന്നുമല്ല, പലരുടേയും പങ്കാളികൾക്കറിയില്ലായിരിക്കും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർ  ആദ്യ പ്രണയത്തിന്റെ ഹാങ് ഓവറിൽ നിന്നും മാറിയിട്ടില്ലെന്ന കാര്യം. എന്തായാലും അത് പലപ്പോഴും ജീവിതത്തെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്.
 

Leave a Reply

Your email address will not be published. Required fields are marked *