Don't miss

കറുവാപ്പട്ട ചേര്‍ത്തു പാല്‍ കുടിച്ചാല്‍.

By on June 4, 2016

കറുവാപ്പട്ടയെ ഒരു മസാലയെന്ന നിലയില്‍

മാത്രമായിരിയ്ക്കും പലരും കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

ഇതുപോലെ പാല്‍ സമീകൃതാഹാരമാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. പാലില്‍ പലപ്പോഴും പലതരത്തിലുള്ള പൗഡറുകള്‍ കലക്കി കുടിയ്ക്കുന്നതാണ് നമുക്കുള്ള ശീലം. കോള്‍ഡു പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചിലര്‍ കുടിയ്ക്കാറുണ്ട്.

മരുന്നുഗുണമുള്ള കറുവാപ്പട്ട അല്‍പം പൊടിച്ച്‌ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍, അല്ലെങ്കില്‍ കറുവാപ്പട്ട പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, 

ദഹനപ്രശ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് പാലില്‍ കറുവാപ്പട്ട ചേര്‍ത്തു കുടിയ്ക്കുന്നത്.

mlk drnkgg

പാല്‍ കുടിയ്ക്കുമ്ബോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവാപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

mlk mn

രാത്രി കിടക്കാന്‍ നേരം കറുവാപ്പട്ട ചേര്‍ത്ത പാല്‍ കുടിച്ചു നോക്കൂ, നല്ല ഉറക്കം ലഭിയ്ക്കും. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്.

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം കറുവാപ്പട്ട ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

Image courtesy :   benefitsofkefir.com ,  hemophiliafed.org , newsmax.com 

Leave a Reply

Your email address will not be published. Required fields are marked *