Don't miss

കത്രിക്കയുടെ ഗുണങ്ങൾ അറിയാം

By on April 11, 2016

പച്ചക്കറികൾ  എല്ലാം തന്നെ പോഷകഗുണങ്ങൾ ഉള്ളവയാണ്

 അതിൽ തന്നെ പലയിനം പോഷക ഗുണങ്ങൾ കൂടിയതും ഉണ്ട്  ആ ഇനത്തിൽ പെടുന്ന ഒന്നാണ് കത്രിക്ക.സാമ്പാറില്‍ കാണുന്ന കത്രിക്കയെ അധികമാരും ശ്രദ്ധിക്കാറില്ല. മറ്റു പച്ചക്കറികൾക്കൊരു കൂട്ട്, പിന്നെ പിന്നെ സാമ്പാറിനിത്തിരി കൊഴുപ്പും കിട്ടട്ടെ എന്ന നിലയിലാണു മിക്ക വീട്ടമ്മമാരും കത്രിക്ക മുറിച്ചു സാമ്പാറിലിടുന്നത്. എന്നാൽ നിസാരനെന്നു കരുതുന്ന കത്രിക്കയ്ക്ക് ഔഷധഗുണങ്ങളേറെയുണ്ട്. തലമുടി വളരാനും ബുദ്ധി വളരാനും വണ്ണം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം കത്രിക്കയ്ക്കു കഴിയും.

brinjal food

ഗുണങ്ങൾ 

  • നാരുകൾ ധാരാളമടങ്ങിരിക്കുന്ന കത്രിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നു.
  • പ്രമേഹരോഗികൾ ഭക്ഷണത്തിൽ കത്രിക്ക ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
  • ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. 
  • ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റ്സ് തലച്ചോറിലെ കോശങ്ങളെ ഒരാവരണമായി സംരക്ഷിക്കുകയും പ്രവര്തങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു.
  • ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ധൈര്യമായി കത്രിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • കത്രിക്കയുടെ മാംസളമായ ഉൾഭാഗത്ത് ജലാംശം കൂടുതലും കൊഴുപ്പു കുറവുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്  കുറയ്ക്കാൻ സഹായിക്കുന്നു 
  • ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മലബന്ധമകറ്റാനും ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും.
  • വൻകുടലിലെ കാൻസർ .ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും തടയാൻ ഒരു പരിധിവരെ കത്രിക്കയ്ക്കു കഴിയും.
  • ഇതിൽ നേരിയ തോതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ പുകവലി നിർത്താൻ സഹായിക്കും.
  • ചർമസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും ഇതിലടങ്ങിയിരിക്കുന്ന  വൈറ്റമിനുകളും മിനറൽസും സഹായിക്കും. 

Leave a Reply

Your email address will not be published. Required fields are marked *