Don't miss

ഏത് ചർമ്മവും തിളങ്ങും, കിടിലൻ സൂത്രങ്ങൾ!

By on April 30, 2016

ദിവസവും ബ്യൂട്ടി പായ്ക്ക് ഇട്ടാൽ എന്തൊരു മാറ്റമായിരിക്കുമെന്നോ

വിശ്രമിക്കും മുമ്പ് അഞ്ചുമിനിറ്റ് മുഖത്തോ കൈകാലുകളിലോ ഇടാൻ ഒരു സംരക്ഷണ പായ്ക്കു കൂടി തയാറാക്കിക്കോളൂ. ചർമത്തിനു തിളക്കം മാത്രമല്ല ക്ഷീണം മാറി ആളു നല്ല ഫ്രഷാവും. 

മുഖം തിളങ്ങാൻ 

മൂന്നു ടേബിൾ സ്പൂൺ കടലമാവിൽ ഒരു നുള്ളു മഞ്ഞൾപൊടി ചേർക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ പാലൊഴിച്ചു കുഴച്ചു മുഖത്തിട്ട് ഉണങ്ങും മുമ്പു കഴുകിക്കളയുക. മുൾട്ടാണിമിട്ടിയും ചന്ദനവും റോസ്വാട്ടറിൽ കുഴച്ചു മുഖത്തിട്ട് ഉണങ്ങുമ്പോൾ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ചു മുഖത്തിട്ടാൽ മുഖക്കുരു അപ്രത്യക്ഷമാവും.തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേർത്ത മിശ്രിതം മുഖത്തിട്ട് ഉണങ്ങുമ്പോൾ കഴുകിക്കളയാം. 

cute face
കൈകൾ സുന്ദരമാകാൻ 

പച്ചച്ചീരയുടെ ചാറും കാരറ്റ് നീരും കൂട്ടിചേർത്തു പതിവായി കൈകളിൽ പുരട്ടിയാൽ ചർമം മൃദുവാകും.രക്തചന്ദനവും രാമച്ചവും ചേർത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പനിനീരിൽ ചാലിച്ച് കൈകളിൽ പുരട്ടാം.പുതിനയിലയും ചെറുനാരകത്തിന്റ തളിരിലയും ചേർത്തരച്ച് നാരങ്ങാനീരിൽ ചാലിച്ചു കൈകളിൽ പുരട്ടുക.ഒരു ടേബിൾ സ്പൂൺ കാച്ചാത്ത പാലിൽ ബദാം പരിപ്പിട്ട് അരച്ചു കുഴമ്പുരൂപത്തിലാക്കി കൈകളിൽ പുരട്ടുക. 

ചുണ്ടുകളുടെ ഭംഗിക്ക് 

പനിനീർ പൂവിന്റ ഇതളുകൾ ഏഴോ എട്ട്  എണ്ണം അടർത്തിയെടുത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പാൽപ്പാട ചേർത്ത് ചുണ്ടുകളിൽ പായ്ക്ക് നൽകാം. ഇത് ഉണങ്ങാൻ തുടങ്ങുന്നതിനു മുമ്പേ കഴുകിക്കളയണം. കാരറ്റിന്റ നീർ, ഗ്ലിസറിൻ, പാൽപ്പാട ഇവ സമം എടുത്തു ചുണ്ടിൽ പുരട്ടി പത്തുമിനിറ്റിനുശേഷം കഴുകാം.ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേർത്തു പുരട്ടിയാൽ ചുണ്ടുകൾ തുടുക്കും.നിറം മങ്ങിയ ചുണ്ടുകൾക്കു ചുവപ്പുനിറം കിട്ടാൻ നെല്ലിക്കയുടെ നീര് തേനിൽ ചാലിച്ചു പായ്ക്ക് ആയി നൽകാം.
cute lips

കാലുകൾക്ക് 

ഒരു നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ ഗ്ലിസറിനും ചേർത്തു കാലുകളിൽ പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകി കളയാം.കാലുകളിൽ നല്ല പുളിയുള്ള തൈര് പുരട്ടുന്നത് ചർമത്തില സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. പത്തുമിനിറ്റുിനുശേഷം കഴുകിക്കളഞ്ഞ് ഓറഞ്ചനീരും മുൾട്ടാണിമിട്ടിയും ചേർന്ന പായ്ക്ക് ഇടാം.പഴുത്ത പപ്പായ അരച്ചു കാലുകളിൽ പുരട്ടിയാൽ നല്ല നിറം കിട്ടും. 

Leave a Reply

Your email address will not be published. Required fields are marked *