ഉദ്ധാരണക്കുറവിന് പരിഹാരങ്ങൾ

By on April 24, 2016

പല ദാമ്പത്യങ്ങളും താറുമാറാക്കുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിന് കാരണങ്ങൾ പലതുണ്ടാകാം. രോഗങ്ങൾ മുതൽ ജീവിതശൈലികളും സ്ട്രെസും വരെ ഇതിന് ഇട വരുത്തുന്നു.


ഉദ്ധാരണക്കുറവിന് ചില പരിഹാരങ്ങളുമുണ്ട്. തികച്ചും പ്രകൃതിദത്തമായ പരിഹാരങ്ങൾ. ഇവയെന്തൊക്കെയന്നു നോക്കൂ, ആണത്തം കൂട്ടാൻ  മരുന്നു വേണ്ട
 
ഉറക്കപ്രശ്നങ്ങൾ, അതായത് നല്ല ഉറക്കം കിട്ടാത്തത് ഉദ്ധാരണക്കുറവിന് ഇട വരുത്തും. ഉറങ്ങാൻ കൃത്യസമയത്ത് കിടക്കാനും ഉണരാനും ശ്രദ്ധിയ്ക്കുക. ഇത് നല്ല ഉറക്കം ലഭിയ്ക്കാൻ സഹായകമാണ്.
പോഷകഗുണങ്ങൾ ഒത്തിണങ്ങിയ ഡയറ്റ് ശീലമാക്കുക. സിങ്ക്, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ, മുഴുവൻ ധാന്യങ്ങൾ, മത്സ്യം എന്നിവയെല്ലാം പ്രധാനം.
അമിതവണ്ണം നിയന്ത്രിയ്ക്കുക. അരക്കെട്ടിന്റ വണ്ണം 32 ഇഞ്ചിൽ കൂടുതലുള്ള പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് വരാൻ സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു.

bed rooms
പുകവലി, മദ്യപാന ശീലങ്ങൾ ഉപേക്ഷിയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണങ്ങളാണ്.
കൊളസ്ട്രോൾ, ബിപി മരുന്നുകൾ, ആന്റിഡിപ്രസന്റുകൾ, ഹോർമോൺ അടങ്ങിയ മരുന്നുകൾ, കോർട്ടിക്കോസ്റ്റിറോയ്ഡുകൾ എന്നിവയെല്ലാം ഉദ്ധാരണ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടാം.
വ്യായാമം വളരെ പ്രധാനം. രക്തപ്രവാഹം വർദ്ധിയ്ക്കാനും ഉദ്ധാരണ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകാറുണ്ട്.
അക്യുപങ്ചർ ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മാർഗം പരീക്ഷിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *