ഈ ഫോണ്‍ ലാപ്‌ടോപ്, ഡെസ്‌കടോപായി ഉപയോഗിക്കാം! 

By on April 26, 2016

HP കഴിഞ്ഞ ദിവസം അവതരിപ്പിച്ച Elite x3 എന്നു വിളിക്കുന്ന ഫോണ്‍ അതെല്ലാം ചെയ്യും!

ഫോണായി ഉപയോഗിക്കാം കൂടാതെ ഒരു വിന്‍ഡോസ് 10 ലാപ്‌ടോപ്പോ, ഡെസ്‌കടോപ്പോ ആയി മാറും, രണ്ട് അക്‌സസറികളുടെ സഹായത്തോടെ.

പ്രധാന ഫീച്ചറുകള്‍ നോക്കാം:

5.96 ഇഞ്ച് QHD (2,560×1,440) AMOLED (492ppi) സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. 16MP പിന്‍ കാമറയും 8MP മുന്‍ കാമറയും ഉണ്ട്. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറാണ് ഫോണിനുള്ളത്. റാമിന്റെ കാര്യത്തിലും പിശുക്കില്ല-4GB; 64GB സ്റ്റോറെജുമുണ്ട്. MicroSD കാര്‍ഡ് സ്വീകരിക്കും. ഈ കാര്യത്തിലും HP തങ്ങളുടെ ഫോണിനെ നിരവധി പടി മുന്നിൽ നിറുത്തിയിരിക്കുന്നു- 2TB വരെ സംഭരണ ശേഷിയുള്ള കാർഡു വന്നാൽ അതും ഉപയോഗിക്കാം.

ബാറ്ററിയുടെ കാര്യത്തിൽ അൽപ്പം പിശുക്കില്ലെ എന്നു തോന്നാം. 4,150mAh ആണു ശേഷി. യുഎസ്ബി ടൈപ്-സി ഉണ്ട്. ജലവികർഷക ശേഷിയുണ്ട്. വിരലടയാള സ്‌കാനർ മാത്രമല്ല കൃഷ്ണമണി സ്‌കാനറും ഉണ്ട്. ഫുൾ കംപ്യൂട്ടർ കീബോർഡ് കണക്ടു ചെയ്യാം. ഇന്നു പ്രതീക്ഷിക്കാവുന്ന കണക്ടിവിറ്റി ഓപ്ഷൻസ് മിക്കവയും ഉണ്ട്. ഡ്യുവൽ സിം സ്ലോട്ടുകള്‍ ഉണ്ട്.

എങ്ങനെയാണ് ലാപ്‌ടോപ് ആകുന്നത്?

കൂടെ വാങ്ങാൻ കിട്ടുന്ന മൊബൈൽ എക്‌സ്ടൻഡർ (Mobile Extender) ലാപ്ടാപ് പോലെയുള്ള ഒരു 12.5 സ്‌ക്രീനും കീബോർഡുമാണ്. വേണമെങ്കിൽ ലാപ്‌ടോപ്പിന്റ പുറം തോടെന്നും വിളിക്കാമെന്നു തോന്നുന്നു. ഫോണും മൊബൈൽ എക്‌സ്ടൻടറും വയർലെസ് സഖ്യത്തിലായി ലാപ്‌ടോപ് അനുഭവം തരും.

hp elitex3,2

എങ്ങനെയാണ് ഡെസ്‌ക്ടോപ് ആകുന്നത്?

ഡെസ്‌ക്ടൊപ് ആയി അവതരിക്കാൻ ഡെസ്‌ക് ഡോക്കിന്റ (Desk Dock) സഹായം വേണം. ഇതിനും വേറെ പൈസ കൊടുക്കണം. ഡെസ്‌ക് ഡോക്കിൽ ഒരു ഡിസ്‌പ്ലേപോർട്ടും, 2 USB-A പോർട്ടും ഒരു USB-C പോർട്ടും കൂടാതെ വയേർഡ് എതർനെറ്റ് പോർട്ടും ഉണ്ട്.

Elite x3 യ്ക്ക് പിസിയുടെ അനുഭവം തരാൻ സാധിക്കുമോ? ഫോടോഷോപ് അല്ലെങ്കിൽ വിഡിയോ എഡിറ്റിങ് തുടങ്ങിയ കാര്യങ്ങൾക്ക് ഈ ഫോണിന് ഒരു കംപ്യൂട്ടറിന്റ കാര്യക്ഷമത കിട്ടാൻ വഴിയില്ല. പക്ഷെ മറ്റു കാര്യങ്ങൾക്ക് ഇതു മതിയാകും. കൂടാതെ ഈ ഫോൺ എല്ലാവരെയും ലക്ഷ്യമാക്കിയല്ല പുറത്തിറക്കുന്നത്. ബിസിനസുകരെയാണ് HP ആകർഷിക്കാൻ ശ്രമിക്കുന്നത്. വിൻഡോസ് 10ന്റ പുതിയ ഫീച്ചറുകളിലൊന്നായ കൺടിന്യും (Continuum) ആണ് എടുത്തു കാണിക്കുന്ന സൗകര്യങ്ങളിലൊന്ന്.

iOS ഉം ആൻഡ്രോയിഡും കൊണ്ടുവന്ന പുതുമ ചിലർക്കെങ്കിലും മാഞ്ഞു കഴിഞ്ഞു. മൊബൈൽ OS കളുടെ ആപ് സംസ്‌കാരം വെറും കുട്ടിക്കളി മാത്രമല്ലെ എന്നും സംശയിച്ചു തുടങ്ങുന്ന ഈ കാലത്ത് ഒരു ഗൗരവമുള്ള ഡിവൈസ് എന്ന നിലയിൽ ബിസിനസുകാർക്ക് പ്രിയപെട്ട ഫോണാകാൻ സാധിക്കുമോ?
 

Leave a Reply

Your email address will not be published. Required fields are marked *