Don't miss

ഇവ നൽകൂ, കുട്ടികളുടെ ആരോഗ്യം നന്നാവും!

By on April 25, 2016

കുട്ടികളുടെ വളർച്ചയിലും വികാസത്തിലും ദഹിക്കുന്ന ഫൈബർ

എന്ന പോഷകം ഒരു പ്രധാന ഘടകമാണ്. കുട്ടികൾക്ക് പോഷകങ്ങളും ഫൈബറും ഉയർന്ന അളവിൽ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.ഫൈബറിൻ ഒട്ടാറെ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ പ്രോത്സാഹിപ്പിക്കാനും മലബന്ധം സുഗമമാക്കാനും ഫൈബർ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്.
കുട്ടികൾക്ക് നല്കാവുന്ന ഫൈബർ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളെക്കുറിച്ച്‌ അറിയുക.

1. റാസ്പബെറി – മറ്റ് ഏത് പഴങ്ങളേക്കാളും കൂടിയ അളവിൽ ദഹിക്കുന്ന ഫൈബർ അടങ്ങിയതാണ് റാസ്പബെറി.
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയ റാസ്പബെറി കുട്ടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ക്യാൻസർ തടയാനും വേദന കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

2. അവൊക്കാഡോ – അവൊക്കാഡോയിൽ ഉയർന്ന അളവിൽ ദഹിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോലേറ്റ്, വിറ്റാമിൻ ഇ, ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയും അവൊക്കാഡോയിൽ അടങ്ങിയിരിക്കുന്നു.

3. പയർ – പോഷകങ്ങളും ഫൈബറും ധാരാളമായി അടങ്ങിയ പയർ കുട്ടികളുടെ ആഹാരത്തിൽ ഉൾപെടുത്തണം. ഫൈബറിൻ പുറമേ മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, അയൺ, വിറ്റാമിൻ ബി എന്നിവയും പയറിൽ അടങ്ങിയിരിക്കുന്നു. ഇത് നേരിട്ട് കഴിക്കുകയോ സാലഡുകൾ ചേർത്ത് കഴിക്കുകയോ ചെയ്യാം.

4. ഗ്രീൻ പീസ് – ഫൈബർ സമ്പുഷ്ടമായ പച്ചക്കറിയിനമായി അറിയപെടുന്നതാണ് പട്ടാണിക്കടല അഥവാ ഗ്രീൻ പീസ്. ഒരു കപ്പ് ഗ്രീൻ പീസ് 4 ഗ്രാം ഫൈബറും 67 കലോറിയും ലഭ്യമാക്കും. ഇത് കുട്ടികൾക്കുള്ള മികച്ച ഫൈബർ സ്രോതസ്സാണ്. ഗ്രീൻപീസിൽ എ, ബി, സി, കെ വിറ്റാമിനുകളും സിങ്കും അയണും അടങ്ങിയിട്ടുണ്ട്.

grnpce

5. ഓട്ട്മീൽ – കുട്ടികൾക്ക് നല്കാവുന്ന ഒരു ഫൈബർ സമ്പുഷ്ടമായ ആഹാരമാണ് ഓട്ട്മീൽ. കാർബോഹൈഡ്രേറ്റുകൾ, അയണ്‍, പ്രോട്ടീൻ, സിങ്ക്, സെലെനിയം, തയാമൈൻ എന്നിവയും ഓട്ട്മീലിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഓട്ട്മീൽ ഏകദേശം 4 ഗ്രാം ഫൈബർ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *